Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രിൻസ്​ ഖലീഫയുടെ...

പ്രിൻസ്​ ഖലീഫയുടെ വിയോഗം: ഇന്ത്യൻ എംബസി അനുശോചിച്ചു

text_fields
bookmark_border
പ്രിൻസ്​ ഖലീഫയുടെ വിയോഗം: ഇന്ത്യൻ എംബസി അനുശോചിച്ചു
cancel
camera_alt

പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ

മനാമ: പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ ബഹ്​റൈനിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. എംബസിയിൽ നടന്ന അനുശോചന യോഗത്തിൽ മുഴുവൻ ജീവനക്കാരും പ​​െങ്കടുത്തു.ഇന്ത്യയും ബഹ്​റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്​ പ്രിൻസ്​ ഖലീഫ നൽകിയ സംഭാവനകൾ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ എടുത്തുപറഞ്ഞു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്​ ​അദ്ദേഹം നൽകിയ പിന്തുണയും അംബാസഡർ അനുസ്​മരിച്ചു.പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം അംബാസഡർ യോഗത്തിൽ വായിച്ചു.

വ്യത്യസ്​ത തലങ്ങളിൽ ബഹ്​റൈനെ ഉന്നതിയിലേക്ക്​ നയിച്ച മികച്ച രാജ്യ തന്ത്രജ്​ഞനെയാണ്​ ശൈഖ്​ ഖലീഫയുടെ വിയോഗത്തിലൂടെ നഷ്​ടമായതെന്ന്​ ​നരേന്ദ്ര മോദി സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന അദ്ദേഹം ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക്​ നയിച്ചു. ഇന്ത്യയോടും ഇന്ത്യക്കാരോടും അദ്ദേഹം പുലർത്തിയ ഉൗഷ്​മള ബന്ധം എക്കാലവും അനുസ്​മരിക്കപ്പെടും. അദ്ദേഹത്തി​െൻറ വിയോഗത്തിൽ വേദനിക്കുന്ന ബഹ്​റൈനിലെ സഹോദരീസഹോദരന്മാർക്കൊപ്പം ഇന്ത്യയിലെ ജനങ്ങളും പങ്കുചേരുന്നതായി സന്ദേശത്തിൽ പറഞ്ഞു.പ്രിൻസ്​ ഖലീഫയോടുള്ള ആദരസൂചകമായി ഒരു മിനിറ്റ്​ മൗനം ആചരിച്ചു. എംബസിയിൽ ദേശീയപതാക പകുതി താഴ്​ത്തുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian EmbassyPrince Khalifa
Next Story