ഇന്ത്യൻ എജുക്കേഷൻ എക്സ്പോ ബഹ്റൈനിൽ
text_fieldsയൂണിഗ്രാഡ് എജുക്കേഷൻ സെൻറർ, ടൈസ് ഗ്ലോബലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്റ്റഡി ഇൻ ഇന്ത്യ എജുക്കേഷൻ എക്സ്പോ ഉദ്ഘാടനച്ചടങ്ങിൽനിന്ന്
മനാമ: യൂണിഗ്രാഡ് എജുക്കേഷൻ സെൻറർ, ടൈസ് ഗ്ലോബലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്റ്റഡി ഇൻ ഇന്ത്യ എജുക്കേഷൻ എക്സ്പോ ഗ്രാൻഡ് സ്വിസ്-ബെൽ ഹോട്ടലിൽ (വാട്ടർ ഫ്രണ്ട് - സീഫ്) നടന്നു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് എക്സ്പോ ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും പ്രമുഖ യൂനിവേഴ്സിറ്റികളുടെ സ്റ്റാളുകൾ സന്ദർശിച്ചു. 12ാം ക്ലാസിനുശേഷം ഇന്ത്യയിൽ ഉന്നത/പ്രഫഷനൽ വിദ്യാഭ്യാസം നേടാൻ താൽപര്യമുള്ള എല്ലാ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ‘എജുക്കേഷൻ എക്സ്പോ 2023’ വളരെയധികം പ്രയോജനപ്രദമാണ്. ഇന്ത്യയിലെ പ്രശസ്തമായ 15ലധികം സർവകലാശാലകൾ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട ഇന്ത്യൻ നഗരത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ള കോഴ്സുകളെക്കുറിച്ച് സർവകലാശാലകളുടെ അന്താരാഷ്ട്ര ഡയറക്ടർമാരുമായി ബന്ധപ്പെട്ട് സംശയങ്ങളും തീർക്കുന്നതിന് എക്സ്പോ അവസരം നൽകുന്നു.