ഐ.സി.എഫ് ഈദ് ഇശൽ ഇന്ന്
text_fieldsമനാമ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ 'ഈദ് ഇശൽ ' ഇന്ന് രാത്രി ഏഴിന് മനാമ കന്നടഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ ബുർദ ആസ്വാദന വേദികളെ പ്രമുഖ വ്യക്തിത്വമായ ഹാഫിള് സ്വാദിഖലി ഫാളിലിയുടെ നേതൃത്വത്തിൽ ബുർദ പാരായണവും മദ്ഹ് ഗാന വിരുന്നും നടക്കും.
ബഹ്റൈനിലെ പ്രമുഖ മാദിഹീങ്ങളും ഗായകരും പങ്കെടുക്കുന്ന പരിപാടി ശ്രവിക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഈദ് ദിനത്തിൽ റീജ്യയൻ കേന്ദ്രങ്ങിൽ ഈദ് മുലാഖാത്ത് നടന്നിരുന്നു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന സന്ദേശ പ്രഭാഷണം, മധുരവിതരണം, പ്രാർഥനാ മജ്ലിസ്, കൂട്ടസിയാറത്ത് എന്നിവക്ക് പ്രമുഖ പണ്ഡിതൻമാരും റീജ്യൻ നേതാക്കളും നേതൃത്വം നൽകി.ഐ.സി.എഫ്. നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നാഷനൽ കാബിനറ്റ് പരിപാടികൾക്ക് അന്തിമ രൂപം നൽകി. കെ. സി. സൈനുദ്ദീൻ സഖാഫി, അസ്വ:.എം.സി. അബ്ദുൽ കരീം, അബ്ദുൽ സലാം മുസ്ലിയാർ, ഉസ്മാൻ സഖാഫി, റഫീക്ക് ലത്വീഫി വരവൂർ, ശമീർ പന്നൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

