ഇന്ത്യൻ ഭരണഘടന: പ്രഭാഷണവും മുഖാമുഖവും നടത്തി
text_fields‘വീ ദ പീപ്ൾ - ഇന്ത്യൻ ഭരണഘടന വിചാരങ്ങൾ’ വിഷയത്തിൽ കേരളീയ സമാജം സാഹിത്യ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ അഡ്വ. എം.ആർ. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രസംഗവേദി ‘വീ ദി പീപ്ൾ - ഇന്ത്യൻ ഭരണഘടന വിചാരങ്ങൾ’ വിഷയത്തിൽ പ്രഭാഷണവും മുഖാമുഖവും സംഘടിപ്പിച്ചു. സുപ്രീംകോടതി അഭിഭാഷകനും ന്യൂസ് പാനലിസ്റ്റുമായ അഡ്വ. എം.ആർ. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യൻ ഭരണഘടനയുടെ ആത്മാവാണ് മതേതരത്വം, അത് സംരക്ഷിക്കാൻ ശക്തവും സ്വതന്ത്രവുമായ ജുഡീഷ്യറി സംവിധാനം രാജ്യത്തിന് ആവശ്യമാണെന്നും എം.ആർ. അഭിലാഷ് പറഞ്ഞു. പ്രഭാഷണത്തിനുശേഷം നടന്ന സംവാദത്തിൽ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസയർപ്പിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര സ്വാഗതവും പ്രസംഗവേദി കൺവീനർ അനു ബി. കുറുപ്പ് നന്ദിയും പറഞ്ഞു.

