Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ശ​ര​ത്കാ​ല ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ശ​ര​ത്കാ​ല ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ് ബ​ഹ്‌​റൈ​ൻ ശ​ര​ത്കാ​ല ഫെ​സ്റ്റി​ൽ​നി​ന്ന് 

മ​നാ​മ: തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഒ​രു ദി​നം ആ​ഘോ​ഷി​ക്കാ​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ - ഐ.​സി.​ആ​ർ.​എ​ഫ് ബ​ഹ്‌​റൈ​ൻ ശ​ര​ത്കാ​ല ഫെ​സ്റ്റ് 2026 ആ​ഘോ​ഷി​ച്ചു.

ബ​ഹ്‌​റൈ​നി​ലെ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ന്തോ​ഷം, അം​ഗീ​കാ​രം, പി​ന്തു​ണ എ​ന്നി​വ ന​ൽ​കു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഒ​രു പ്ര​ത്യേ​ക സം​രം​ഭം.

ഉ​ത്സാ​ഹം ഉ​ണ​ർ​ത്തു​ന്ന​തി​നും ഉ​ത്സ​വ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്‌​ത ഈ ​പ​രി​പാ​ടി, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭ്യ​മാ​യ വി​വി​ധ ക​മ്യൂ​ണി​റ്റി പി​ന്തു​ണാ​സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ല​ക്ഷ്യ​മു​ണ്ടാ​യി​രു​ന്നു. 2026 ഫെ​ബ്രു​വ​രി 13 വെ​ള്ളി​യാ​ഴ്ച, ആ​ഘോ​ഷം, അ​റി​വ്, ഒ​രു​മ എ​ന്നി​വ​യാ​ൽ നി​റ​ഞ്ഞ ഒ​രു സാ​യാ​ഹ്ന​ത്തി​നാ​യി ബ​ഹ്‌​റൈ​നി​ലു​ട​നീ​ള​മു​ള്ള വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ​നി​ന്നു​ള്ള ഏ​ക​ദേ​ശം 400 തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ത്യ​ൻ ക്ല​ബ് ബ​ഹ്‌​റൈ​ൻ പ​രി​സ​ര​ത്ത് ഒ​ത്തു​കൂ​ടി.

എ​ൽ.​എം.​ആ​ർ.​എ​യി​ലെ പാ​ർ​ട്ണ​ർ​ഷി​പ് ആ​ൻ​ഡ് ഔ​ട്ട്റീ​ച്ച് ഡ​യ​റ​ക്ട​ർ ഫ​ഹ​ദ് അ​ബ്ദു​ൽ അ​സീ​സ് അ​ൽ ബി​ൻ അ​ലി, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ മൈ​ഗ്രേ​ഷ​ൻ (ഐ.​ഒ.​എം) പ്രോ​ജ​ക്ട് ഓ​ഫി​സ​ർ നി​ഹാ​ൽ എ.​കെ.​എ​ൽ, തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ സീ​നി​യ​ർ ഒ​ക്യു​പേ​ഷ​ന​ൽ സേ​ഫ്റ്റി എ​ൻ​ജി​നീ​യ​ർ ഹു​സൈ​ൻ അ​ൽ ഹു​സൈ​നി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള വി​ശി​ഷ്ടാ​തി​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. വി​ശി​ഷ്ടാ​തി​ഥി​ക​ൾ കൂ​ടാ​തെ ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി ​കെ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ശ്രീ​ധ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ പ​ങ്ക​ജ് ന​ല്ലൂ​ർ, ഉ​പ​ദേ​ഷ്ടാ​ക്ക​ളാ​യ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, അ​രു​ൾ​ദാ​സ് തോ​മ​സ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ സു​രേ​ഷ് ബാ​ബു, ജ​വാ​ദ് പാ​ഷ, ട്ര​ഷ​റ​ർ ഉ​ദ​യ് ഷാ​ൻ​ഭാ​ഗ്, ഐ.​സി.​ആ​ർ.​എ​ഫ് ഓ​ട്ടം ഫെ​സ്റ്റ് ക​ൺ​വീ​ന​ർ​മാ​രാ​യ കെ ​ടി സ​ലിം, പ​ങ്ക​ജ് മാ​ലി​ക്, കൂ​ടാ​തെ ഫൈ​സ​ൽ മ​ട​പ്പ​ള്ളി, മു​ര​ളി​കൃ​ഷ്ണ​ൻ, രാ​കേ​ഷ് ശ​ർ​മ, നൗ​ഷാ​ദ്, ദി​ലീ​പ് ഭാ​ട്ടി​യ, ദേ​വ​ദാ​സ്, രാ​ജീ​വ​ൻ, ചെ​മ്പ​ൻ ജ​ലാ​ല്മ് സു​നി​ൽ കു​മാ​ർ, മാ​ത്യു ജോ​സ​ഫ്, ദീ​പ്ഷി​ക, അ​നു ജോ​സ്, ക​ൽ​പ്പ​ന പാ​ട്ടീ​ൽ, ശ്യാ​മ​ള, സ്വ​പ്ന, രാ​ജേ​ശ്വ​രി തു​ട​ങ്ങി നി​ര​വ​ധി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare associationIndian communitygulfnewsBahrain
News Summary - Indian Community Welfare Association organizes Autumn Fest
Next Story