ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട്; വിമൻസ് ഫോറം ഫൺ ഡേ സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് വിമൻസ് ഫോറം സംഘടിപ്പിച്ച ഫൺ ഡേയിൽ പങ്കെടുത്തവർ
മനാമ : ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) വിമൻസ് ഫോറം താഴ്ന്ന വരുമാനമുള്ള സ്ത്രീകൾക്കായി ഫൺ ഡേ സംഘടിപ്പിച്ചു. ആൻഡലൂസ് ഗാർഡനിൽ നടന്ന പരിപാടിയിൽ 40ഓളം പേർ പങ്കെടുത്തു. ആകർഷകമായ ഗെയിമുകളോടെയായിരുന്നു പരിപാടി.
ഫൺ ഡേയിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണപ്പൊതികളും സമ്മാന ഹാമ്പറുകളും വിതരണം ചെയ്തു. സ്ത്രീകളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഐ.സി.ആർ.എഫ് വിമൻസ് ഫോറം പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഐ.സി.ആർ.എഫ് വിമൻസ് ഫോറത്തെ 32225044, 39587681 എന്നി നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

