Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ക്ലബ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം

text_fields
bookmark_border
ഇന്ത്യൻ ക്ലബ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം
cancel
camera_alt

ഇന്ത്യൻ ക്ലബ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽനിന്ന്

മനാമ: ഇന്ത്യൻ ക്ലബ് - ഗൈഡ് ലൈൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സുരക്ഷക്കും സംരക്ഷണത്തിനും സമാധാനത്തിനും നേതൃത്വം നൽകുന്ന രാജഭരണാധികാരികൾക്കും ധീര സൈനികർക്കുമായി ഈ ടൂർണമെന്റ് സമർപ്പിക്കുന്നതായി ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് അറിയിച്ചു. ലോക സമാധാനത്തിന് സന്ദേശം നൽകുന്നതിന്റെ പ്രതീകമായി വിവിധ വ്യക്തിത്വങ്ങൾ പ്രാവുകളെ പറപ്പിച്ചു.

ബഹ്റൈൻ ബാഡ്മിന്റൺ ഫെഡറേഷൻ ചീഫ് കോച്ച് അഹമ്മദ് ജലാദ് മുഖ്യാതിഥിയായ ചടങ്ങിൽ ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി അനിൽ കുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ടൂർണമെന്റ് ഡയറക്ടർ അനിൽ കുമാർ കോളിയാടൻ, വിവിധ സ്പോൺസർമാർ, മറ്റ് മുതിർന്ന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്ലബ് ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ബഹ്റൈനിലും സൗദി അറേബ്യയിലുമായി നിന്നുള്ള മുന്നൂറിലധികം കളിക്കാർ പങ്കെടുക്കുന്ന ഈ ടൂർണമെന്റ്, വലിയ പങ്കാളിത്തവും വ്യത്യസ്തമായ ഉദ്ഘാടന ശൈലിയും കൊണ്ട് ഏവരുടെയും ശ്രദ്ധ നേടി. വെള്ളിയാഴ്ച ഫൈനൽ മത്സരങ്ങളും തുടർന്ന് സമ്മാന വിതരണവും നടത്തി ടൂർണമെന്റ് സമാപിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Club Open Badminton Tournament inaugurated
Next Story