ഇന്ത്യൻ ക്ലബ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് 25 മുതൽ
text_fieldsമനാമ: ഇന്ത്യൻ ക്ലബ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് ഈ മാസം 25 മുതൽ 31 വരെ ഗുദൈബിയയിലെ ക്ലബ് പരിസരത്ത് നടക്കും. പുരുഷന്മാരുടെ ഡബ്ൾസ് (എലൈറ്റ്, പ്രീമിയർ, ലെവൽ- 1,2,3,4), വെറ്ററൻസ് ഡബ്ൾസ് (45+ ആൻഡ് 55+), സ്ത്രീകളുടെ ഡബ്ൾസ് (ലെവൽ 1 & ലെവൽ 2), മിക്സ്ഡ് ഡബ്ൾസ് (എലൈറ്റ്, പ്രീമിയർ, ലെവൽ 1 ആൻഡ് 2), ജംബിൾഡ് ഡബ്ൾസ് 80+ (സ്ത്രീകൾക്കും പുരുഷന്മാർക്കും) എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. എല്ലാ വിജയികൾക്കും രണ്ടാം സ്ഥാനക്കാർക്കും ട്രോഫികൾ സമ്മാനിക്കും. നാലു ദീനാറാണ് പ്രവേശന ഫീസ്. ആഗസ്റ്റ് 23 വെള്ളിയാഴ്ചക്ക് മുമ്പ് റജിസ്ട്രേഷൻ നടത്തണം.
റജിസ്ട്രേഷന് ക്ലബ് ബാഡ്മിന്റൺ സെക്രട്ടറി ടി. അരുണാചലം - 35007544, ടൂർണമെന്റ് ഡയറക്ടർ ബിനു പാപ്പച്ചൻ- 39198193 എന്നിവരുമായി ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
