ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
text_fieldsഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾ
മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. എല്ലാ മത്സര വിഭാഗങ്ങളിലും മികച്ച മത്സരാർഥികൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് ടൂർണമെന്റ് ശ്രദ്ധേയമായത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 500ൽ അധികം പേർ പങ്കെടുത്ത ഈ ടൂർണമെന്റ് വൻ വിജയമായിരുന്നു. ജൂനിയർ കാറ്റഗറിയിൽ 12 വിഭാഗങ്ങളായും സീനിയർ കാറ്റഗറിയിൽ 22 വിഭാഗങ്ങളായുമാണ് മത്സരം നടന്നത്.
ടൂർണമെന്റ് ഡയറക്ടർ അനിൽ കോലിയാടന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടികൾക്ക് ഏകോപനം നൽകിയത്. ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും സംഘാടകരുടെയും സാന്നിധ്യത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ ഓരോ വിഭാഗത്തിലെയും വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികൾ സമ്മാനിച്ചു. ഈ ടൂർണമെന്റിന്റെ വിജയത്തിന് സംഭാവന നൽകിയ എല്ലാ കളിക്കാർക്കും സ്പോൺസർമാർക്കും സംഘാടക സമിതിക്കും പിന്തുണച്ചവർക്കും ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

