ഇന്ത്യൻ ക്ലബ് ഓപൺ ബാഡ്മിന്റൺ മേയ് 15 മുതൽ
text_fieldsമനാമ: ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2026' മെയ് 15 മുതൽ 21 വരെ ക്ലബ് അരീനയിൽ നടക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ കായിക മാമാങ്കത്തിൽ ബഹ്‌റൈനിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ താരങ്ങൾ മാറ്റുരയ്ക്കും.
പുരുഷന്മാരുടെ ഡബിൾസ്, വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്, മാസ്റ്റേഴ്സ് ഡബിൾസ് എന്നിങ്ങനെ 15 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള കായിക താരങ്ങൾ മെയ് 10നകം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ക്ലബ് ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ (39198193), ടൂർണമെന്റ് ഡയറക്ടർ അനിൽ കോലിയാടൻ (37733499) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ഈ ടൂർണമെന്റ് വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ലബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

