Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ ക്ലബി​െൻറ...

ഇന്ത്യൻ ക്ലബി​െൻറ ഒാണാഘോഷം സെപ്​തംബർ അഞ്ചുമുതൽ 

text_fields
bookmark_border
ഇന്ത്യൻ ക്ലബി​െൻറ ഒാണാഘോഷം സെപ്​തംബർ അഞ്ചുമുതൽ 
cancel

മനാമ: ‘ഇന്ത്യൻ ക്ലബ്​^ന്യൂ മില്ലേനിയം^സ്​കൂൾ പൊന്നോണം 2018’ ആഘോഷം വിവിധ പരിപാടികളോടെ നടക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. സാംസ്​കാരിക പരിപാടികളും നാടൻ പാട്ടും ഘോഷയാത്രയും ഒാണസദ്യയുമെല്ലാം പരിപാടിയുടെ ഭാഗമായി നടക്കും. അഞ്ചിന്​ രാവിലെ  7.30 ന്​ ഒാണാഘോഷ ഉദ്​ഘാടനം നടക്കും. തുടർന്ന്​ എട്ടുമണിക്ക്​ ഒാണപൂക്കള മത്​സരത്തിന്​ തുടക്കമാകും. തുടർന്ന്​ ബഹ്​​ൈറനിലെ പ്രധാന ടീമുകൾ അണിനിരക്കുന്ന വടംവലി മത്​സരം. അന്നേദിവസം ഘോഷയാത്രയും   നാട്ടിൽ നിന്നെത്തുന്ന പ്രമുഖ നാടൻ പാട്ടുകാരി പ്രസീദയുടെ ഗാനമേള രാത്രിയും നടക്കും. രണ്ടാംദിവസം വിഭവസമൃദ്ധമായ ഒാണസദ്യ നടക്കും.

25 ഒാളം വിഭവങ്ങളും മൂന്നിനം പായിസവും ഉൾപ്പെടെയുള്ള സദ്യ പ്രമുഖ പാചക വിദഗ്​ധൻ സംഗീതി​​​​െൻറ നേതൃത്വത്തിൽ ആണ്​ ഒരുക്കുന്നത്​. ഉച്ചക്ക്​ 11.30 മുതൽ തുടങ്ങുന്ന സദ്യയിൽ 2000 ​പേർ പ​െങ്കടുക്കുമെന്നാണ്​ കരു​തു​ന്നതെന്നും ഭാരവാഹികൾ പറഞ്ഞു. മത്​സര പരിപാടികളിൽ പ​െങ്കടുക്കുന്നതിനുള്ള അവസാന തിയ്യതി സെപ്​തംബർ മൂന്നാണ്​. വടംവലി മത്​സരത്തിന്​ 10 ദിനാറാണ്​ രജിസ്​ട്രേഷൻ ഫീസ്​. പൂക്കളമത്​സരത്തിന്​ ഫീസില്ല. ന്യൂ മി​േല്ലനിയം സ്​കൂൾ പ്രധാന സ്​പോൺസർ ആയുള്ള പരിപാടിയിൽ ലുലു എക്​സ്​ചേഞ്ച്​, ബി.എം.എം.​െഎ, യു.എ.ഇ എക്​സ്​ചേഞ്ച്​, ബി.എഫ്​.സി, എൻ.ഇ.സി ജോയ്​ ആലുക്കാസ്​, മലബാർ ഗോൾഡ്​,വിവ,കിഅ മോ​േട്ടാഴ്​സ്​, ട്രാവലെക്​സ്​, ദാർ അൽ ഖലീജി തുടങ്ങിയവർ സ്​പോൺസർമാ​രാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian club onam festBahrain News
News Summary - indian club onam fest-bahrain- bahrain news
Next Story