ഇന്ത്യൻ ക്ലബ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം
text_fieldsമനാമ: ഇന്ത്യൻ ക്ലബിന്റെ ഓണാഘോഷ പരിപാടിയായ ‘ആവണി ഓണം ഫിയസ്റ്റ 2025’ന് തുടക്കമായി. കഴിഞ്ഞദിവസം നടന്ന ഉദ്ഘാടന പരിപാടിയിൽ നർത്തകനും സിനിമാതാരവുമായ റംസാൻ മുഹമ്മദ് ആയിരുന്നു മുഖ്യാതിഥി.ഉദ്ഘാടന ദിവസം സിനിമാറ്റിക് ഡാൻസ് മത്സരമായ ‘ഡാൻസ് ധമാക്ക 2’ അരങ്ങേറി. ജൂനിയേഴ്സ് (5-17 വയസ്സ്), സീനിയേഴ്സ് (18 വയസ്സിന് മുകളിൽ) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 10 ടീമുകളാണ് പങ്കെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി കൂടുതൽ പരിപാടികൾ വരും ദിവസങ്ങളിൽ അരങ്ങേറും. പരിപാടികളിലേക്ക് എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.
ഒക്ടോബർ 10ന് ക്ലബ് പരിസരത്ത് വെച്ച് 3500 പേർക്ക് ഓണസദ്യ ഒരുക്കും. പ്രശസ്ത സദ്യ വിദഗ്ധൻ ജയൻ സുകുമാരപിള്ളയുടെ നേതൃത്വത്തിൽ 29 വിഭവങ്ങളോടെയാണ് സദ്യ തയാറാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് (39802800), ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ (39623936), എന്റർടൈൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാർ (36433552), അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി വിനു ബാബു (33151761), ഇവന്റ്സ് ജനറൽ കൺവീനർ സാണി പോൾ (39855197) എന്നിവരെ ബന്ധപ്പെടാം.i
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

