Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ക്ല​ബ്...

ഇ​ന്ത്യ​ൻ ക്ല​ബ് ഓ​ണാ​ഘോ​ഷം; ഘോ​ഷ​യാ​ത്രാ​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​ക്ക്

text_fields
bookmark_border
ഇ​ന്ത്യ​ൻ ക്ല​ബ് ഓ​ണാ​ഘോ​ഷം; ഘോ​ഷ​യാ​ത്രാ​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​ക്ക്
cancel
camera_alt

ഇ​ന്ത്യ​ൻ ക്ല​ബ് ഓ​ണാ​ഘോ​ഷ​ത്തി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ടീം

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബി​ൽ ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ഘോ​ഷ​യാ​ത്രാ​മ​ത്സ​ര​ത്തി​ൽ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​ക്ക് ഒ​ന്നാം സ്ഥാ​നം. ഏ​റ്റ​വും ന​ല്ല ഘോ​ഷ​യാ​ത്ര​ക്ക് പു​റ​മെ, ഫ്ലോ​ട്ട്, മാ​വേ​ലി എ​ന്നീ ഇ​ന​ങ്ങ​ളി​ലും വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സ​മ്മാ​നാ​ർ​ഹ​രാ​യി. ഏ​റ്റ​വും ന​ല്ല മാ​വേ​ലി​യാ​യി വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ഹ​മ​ദ് ടൗ​ൺ ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ശ​ശി​കു​മാ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി വ​നി​ത​വി​ഭാ​ഗം സെ​ക്ര​ട്ട​റി ര​ശ്മി അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ളു​ടെ തി​രു​വാ​തി​ര ന​ട​ന്നു. കു​ട്ടി​ക​ളു​ടെ കൊ​യ്ത്തു​പാ​ട്ട്, സു​മ​ൻ സ​ഫ​റു​ള്ള​യു​ടേ​യും സം​ഘ​ത്തി​ന്റെ​യും സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നി​വ​യും അ​ര​ങ്ങേ​റി.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ര​ങ്ങ് ആ​ല​പ്പി​യു​ടെ ത​ന​ത് വ​ഞ്ചി​പ്പാ​ട്ട്, നി​തി​ൻ ര​വീ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ​യ​ലി​ൻ ഫ്യൂ​ഷ​ൻ എ​ന്നി​വ ഘോ​ഷ​യാ​ത്ര​ക്ക്‌ കൊ​ഴു​പ്പേ​കി. ആ​ല​പ്പു​ഴ​യു​ടെ ക​യ​ർ​വ്യ​വ​സാ​യ​വും മി​ഴാ​വ് വാ​ദ്യ​ക്കാ​ര​നും മോ​ഹി​നി​യാ​ട്ട​വും വേ​ല​ക​ളി​യും ഉ​ത്സ​വ​ങ്ങ​ളേ​യും പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​താ​യി​രു​ന്നു ഫ്ലോ​ട്ട്, ആ​ല​പ്പു​ഴ ലൈ​റ്റ് ഹൗ​സ്, പ​രി​ച്ഛേ​ദ​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ൾ തു​ട​ങ്ങി നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും കു​ട്ടി​ക​ളു​മാ​ണ് ഘോ​ഷ​യാ​ത്ര​ക്ക് അ​ണി​നി​ര​ന്ന​ത്. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി, ട്ര​ഷ​റ​ർ ഗി​രീ​ഷ് ചു​ന​ക്ക​ര, ഘോ​ഷ​യാ​ത്ര ക​ൺ​വീ​ന​ർ ജ​ഗ​ദീ​ഷ് ശി​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnamprizeClubCompetitionIndia NewsGhoshayathraWinFirstVoice of Alleppey
News Summary - Indian Club Onam celebration; Voice of Alleppey wins first prize in Ghoshyatra competition
Next Story