ഇന്ത്യൻ ക്ലബ് സംഗീതപരിപാടി ‘സമർപ്പൻ@108 20ന്
text_fieldsഇന്ത്യൻ ക്ലബ് ഭാരവാഹികൾ നടത്തിയ വാർത്തസമ്മേളനം
മനാമ: ഇന്ത്യൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ‘സമർപ്പൻ@108’ എന്ന തലക്കെട്ടിൽ മാർച്ച് 20ന് വൈകീട്ട് 7.30ന് ക്രൗൺ പ്ലാസ ഹോട്ടലിൽ സംഗീതപരിപാടി നടക്കും. പ്രശസ്ത ഗായകരായ പത്മകുമാർ, ആദിത്യ, ദേവാനന്ദ് എന്നിവർ നയിക്കുന്ന ഗാനസന്ധ്യയിൽ ക്ഷണിക്കപ്പെട്ട 500ഓളം പേർക്കാണ് പ്രവേശനം.
ബഹ്റൈൻ മന്ത്രാലയ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും. ഒരാൾക്ക് 25 ദീനാർ എന്ന നിരക്കിലും 10 സീറ്റുകളുള്ള ടേബ്ൾ ബുക്ക് ചെയ്യാൻ 250 ദീനാർ എന്ന നിരക്കിലുമാണ് ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. ടേബ്ൾ ബുക്കിങ്ങിനായി 39427425 അല്ലെങ്കിൽ 34330835 എന്നീ നമ്പറുകളിൽ ബന്ധപ്പടണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ, ഈവന്റ് കൺവീനർ എബ്രഹാം ജോൺ, അജി ബാസി, സനൽകുമാർ മുത്തുവേൽ, മുൻ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

