Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ക്ലബ് പ്രതിമാസ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

text_fields
bookmark_border
ഇന്ത്യൻ ക്ലബ് പ്രതിമാസ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
cancel
camera_alt

ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച പത്താമത് പ്രതിമാസ ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികൾ ട്രോഫികളുമാ‍‍യി

മനാമ: ഇന്ത്യൻ ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച പത്താമത് പ്രതിമാസ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. ക്ലബ്ബിലെ ബാഡ്മിന്‍റൺ താരങ്ങളുടെ മികച്ച പങ്കാളിത്തത്തോടെ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ ഒരാഴ്ച നീണ്ടുനിന്ന ഡബിൾസ് ടൂർണമെന്റാണ് നടന്നത്. ആവേശകരമായ പോരാട്ടങ്ങൾക്കും മികച്ച കായിക സംസ്കാരത്തിനും സാക്ഷ്യം വഹിച്ച ടൂർണമെന്റ് കാണികൾക്ക് മികച്ച അനുഭവമായി.

വിജയികളായ ചാമ്പ്യൻമാർക്കും റണ്ണേഴ്സ് അപ്പിനും പങ്കെടുത്ത മുഴുവൻ താരങ്ങൾക്കും ഇന്ത്യൻ ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി ആശംസകൾ അറിയിച്ചു. മത്സരം വിജയകരമായി പൂർത്തിയാക്കാൻ പിന്തുണ നൽകിയ സ്പോൺസർമാർ, ടൂർണമെന്റ് കോർഡിനേറ്റർമാർ, വോളന്റിയർമാർ എന്നിവർക്ക് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. ക്ലബ്ബ് അംഗങ്ങൾക്കായി ഭാവിയിലും കൂടുതൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Club Monthly Badminton Tournament Concludes in Bahrain
Next Story