Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ ക്ലബ്...

ഇന്ത്യൻ ക്ലബ് മെമ്പേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

text_fields
bookmark_border
ഇന്ത്യൻ ക്ലബ് മെമ്പേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
cancel
camera_alt

ഇന്ത്യൻ ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികൾ ട്രോഫികളുമായി

​മനാമ: ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച അഞ്ചാമത് ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി പൂർത്തിയായി. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികൾ വിതരണം ചെയ്തു.

​ക്ലബ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോസഫ് ജോയ് അധ്യക്ഷത വഹിച്ചു. പ്രയാസകരമായ സാഹചര്യങ്ങളിലും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമായി നിലനിർത്തുന്നതിലൂടെ അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉന്മേഷം നിലനിർത്താൻ ഇത്തരം കായിക മത്സരങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

​ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ടൂർണമെന്റ് വിജയമാക്കാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മുതിർന്ന അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

​ വിവിധ വിഭാഗങ്ങളിലെ വിജയികൾ:

പ്രീമിയർ ഡബിൾസ്- ജിഷാം മുഹമ്മദ്, പോൾസൺ ഒന്നാം സ്ഥാനവും, അരുൺ ജോസ്, മാത്യു ചെറിയാൻ സഖ്യം രണ്ടാം സ്ഥാനത്തുമെത്തി.

ലെവൽ 1 ഡബിൾസ്: അനൂപ് എൻ. കുട്ടി, അമീർ മുഹമ്മദ് സഖ്യം ഒന്നാം സ്ഥാനം. മോഹൻ ഗൗഡ, രാജൻ കെ.പി എന്നിവരാണ് രണ്ടാം സ്ഥാനത്തെത്തിയത്.

​ലെവൽ 2 ഡബിൾസ്: ആകാശ് ശക്തിവേൽ - അൻവിൻ പീറ്റർ സഖ്യം ചാമ്പ്യന്മാരായി. മനോജ് ആർ. ജയൻ, ജേക്കബ് തോമസ് സഖ്യം റണ്ണേഴ്സ് അപ്പായി.

​ലെവൽ 3 ഡബിൾസ്: ജോയ് വിൻസ്റ്റൺ - ഗോഡ്വിൻ ആന്റണി സഖ്യം വിജയികളായപ്പോൾ, അജി സോമൻ - ജോസഫ് തമ്പി സഖ്യം രണ്ടാം സ്ഥാനം നേടി.

​ലെവൽ 4 ഡബിൾസ്: താഹ മുഹമ്മദ് - മനീഷ് പ്രസാദ് സഖ്യത്തിനാണ് ഈ വിഭാഗത്തിൽ കിരീടം. ജോർജ് കെ. ജോർജ് - ജെറാൾഡ് ഗ്രേസ് ഹാരിസ് സഖ്യം റണ്ണേഴ്സ് അപ്പായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:membersbadminton tournamentindian cluborganized
News Summary - Indian Club Members Badminton Tournament organized
Next Story