ഇന്ത്യൻ ക്ലബ് മെമ്പേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsഇന്ത്യൻ ക്ലബ് അഞ്ചാമത് മെമ്പേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾ സമ്മാനങ്ങളുമായി
മനാമ: ഇന്ത്യൻ ക്ലബ് അഞ്ചാമത് മെമ്പേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ജൂൺ 15ന് ആരംഭിച്ച ടൂർണമെന്റ് മൂന്ന് ദിവസത്തെ ആവേശകരമായ മത്സരങ്ങൾക്ക് ശേഷമാണ് ജൂൺ 17 ബുധനാഴ്ച സമാപിച്ചത്. വൈകിട്ട് ക്ലബ് അങ്കണത്തിൽ നടന്ന സമാപന ചടങ്ങിൽ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി അനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജോസഫ് ജോയ് അധ്യക്ഷത വഹിച്ചു. വിവിധ എക്സിക്യൂട്ടീവ് അംഗങ്ങൾ വിജയികൾക്ക് ട്രോഫികൾ വിതരണം നടത്തി. ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ നന്ദി അറിയിച്ചു.
വിജയികളും റണ്ണേഴ്സ് അപ്പും: ലെവൽ 4 ഡബിൾസ്: ജോർജ് കെ. ജോർജ്, അഭിനവ് സുരേഷ് (വിജയികൾ); ജോയ് ജി. ശശിധരൻ, ബ്രൈറ്റ് ആന്റണി (റണ്ണേഴ്സ് അപ്പ്). ലെവൽ 3 ഡബിൾസ്: ജോയ് വിൻസ്റ്റൺ, ഷക്കീബ് (വിജയികൾ); അജിത് മാടത്തിൽ, സന്തോഷ് (റണ്ണേഴ്സ് അപ്പ്). ലെവൽ 2 ഡബിൾസ്: വിപിൻ ടി.ജി, ജോമെറ്റ് (വിജയികൾ); അഖിൽ, പ്രസാദ് (റണ്ണേഴ്സ് അപ്പ്). ലെവൽ 1 ഡബിൾസ്: ശങ്കർ നായർ, അമീർ മുഹമ്മദ് (വിജയികൾ); ജെയിൻ എൻ.എസ്, ഷബീർ അഹമ്മദ് (റണ്ണേഴ്സ് അപ്പ്). പ്രീമിയർ ഡബിൾസ്: ടോഗി മാത്യു, മാത്യു കെ. ചെറിയാൻ (വിജയികൾ). നദീം നഹാസ്, ജിഷാം മുഹമ്മദ് (റണ്ണേഴ്സ് അപ്പ്).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

