Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ക്ലബ് മേയ് ക്വീൻ മത്സരം 27ന്

text_fields
bookmark_border
ഇന്ത്യൻ ക്ലബ് മേയ് ക്വീൻ മത്സരം 27ന്
cancel
camera_alt

ഇ​ന്ത്യ​ൻ ക്ല​ബ്​ ഭാ​ര​വാ​ഹി​ക​ൾ മേ​യ്​ ക്വീ​ൻ മ​ത്സ​ര​ത്തെ​ക്കു​റി​ച്ച്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

Listen to this Article

മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന മേയ് ക്വീൻ ക്രൗൺ മത്സരം 27ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈനിൽ താമസിക്കുന്ന ഏതു രാജ്യക്കാർക്കും പങ്കെടുക്കാൻ കഴിയുന്ന മത്സരത്തിനൊപ്പം വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

17നും 28നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ യുവതികൾക്ക് പങ്കെടുക്കാം. മുൻ വർഷങ്ങളിൽ ബഹ്റൈൻ, ഇന്ത്യ, ശ്രീലങ്ക, നെതർലൻഡ്സ്, റഷ്യ, ഫിലിപ്പീൻസ്, ഫ്രാൻസ്, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുത്തിരുന്നു.

മൂന്നു റൗണ്ടുകളിലായി സംഘടിപ്പിക്കുന്ന മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ചോദ്യോത്തര റൗണ്ടുമുണ്ടാകും. അഭിരാമി, റോഷിനി എന്നിവരാണ് കൊറിയോഗ്രഫി. രജിസ്ട്രേഷൻ മേയ് 15ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 33340494, 34330835, 39427425, 39851646 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

വാർത്തസമ്മേളനത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്‍റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ, എന്‍റർടെയ്ൻമെന്‍റ് സെക്രട്ടറി സെന്തിൽ കുമാർ, അസി. ജനറൽ സെക്രട്ടറി പി.ആർ. ഗോപകുമാർ, പ്രോഗ്രാം കോഓഡിനേറ്റർ അജി ഭാസി, ആക്ടിങ് ട്രഷറർ അനീഷ് വർഗീസ് എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Club May Queen match on the 27th
Next Story