ഇന്ത്യൻ ക്ലബ് എക്സിക്യുട്ടിവ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ ഇന്ത്യൻ ക്ലബിന്റെ 2025-2027 ടേമിലേക്കുള്ള പുതിയ എക്സിക്യുട്ടിവ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നൂറുകണക്കിന് ക്ലബ് അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. ക്ലബിൽ നടന്നുവരുന്ന ഓണം ഫെസ്റ്റ് ‘ആവണി 2025’ ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ രണ്ടിന് വൈകീട്ടായിരുന്നു ചടങ്ങ്. ബഹ്റൈൻ സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലിഹ് അൽ അലവി മുഖ്യാതിഥിയായും ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് വിശിഷ്ടാതിഥിയായും ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ നിരവധി പ്രമുഖ വ്യക്തികളും മറ്റു വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങിനെത്തുടർന്ന് ഇന്ത്യയിൽനിന്നെത്തിയ പ്രമുഖ സിനിമാ താരം ആബിദ് അൻവറും ഗായിക ദിവ്യ നായരും ചേർന്ന് നയിച്ച മെഗാ മ്യൂസിക്കൽ ഷോ അരങ്ങേറി.ഇരുവരും സംഘവും ചേർന്ന് ഒരുക്കിയ സംഗീതവിരുന്ന് സദസ്സിനെ ഏറെ ആഹ്ലാദിപ്പിച്ചു.പ്രമുഖ പാചക വിദഗ്ധനായ ജയൻ സുകുമാരപിള്ള ഒരുക്കുന്ന ഗ്രാൻഡ് ഓണസദ്യ ഒക്ടോബർ 10ന് ക്ലബിൽ നടക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

