ഇന്ത്യൻ ക്ലബ് 'ആവണി ഓണം ഫീസ്റ്റ 2025' സമാപിച്ചു
text_fieldsഇന്ത്യൻ ക്ലബിൽ നടന്ന ഓണസദ്യ
മനാമ: ഇന്ത്യൻ ക്ലബിന്റെ 'ആവണി ഓണം ഫീസ്റ്റ 2025' ഓണാഘോഷങ്ങൾക്ക് ഒക്ടോബർ 10ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ സമാപനം. രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ഓണസദ്യ ശ്രദ്ധേയമായി. ഈ വർഷത്തെ ഓണസദ്യയുടെ ഒരുക്കങ്ങളിലെ പ്രത്യേകതകൾ ബഹ്റൈനിൽ ഏറെ പ്രശംസ നേടിയിരുന്നു. സദ്യക്ക് മുമ്പായി ക്ലബിൽ വിനോദ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
3500ൽ അധികം ആളുകളാണ് ഇത്തവണ ഓണസദ്യയിൽ പങ്കെടുത്തത്. പാചക വിദഗ്ധൻ ജയൻ സുകുമാരപിള്ളയും സംഘവുമാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്. സെപ്റ്റംബർ 18ന് ആരംഭിച്ച ഇന്ത്യൻ ക്ലബിന്റെ മൂന്നാഴ്ച നീണ്ട ഓണാഘോഷ പരിപാടികൾ (ആവണി 2025) ഒക്ടോബർ 10നാണ് സദ്യയോടെ സമാപിച്ചത്.
വിവിധ കലാപരിപാടികളും പരമ്പരാഗത മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ജോസഫ് ജോയ്, ജനറൽ സെക്രട്ടറി അനിൽ കുമാർ എന്നിവർ നേതൃത്വം നൽകിയ പരിപാടി വിജയകരമാക്കാൻ കൺവീനറായി സാനി പോളിനെയാണ് ചുമതലപ്പെടുത്തിയത്. ഓണാഘോഷം വിജയകരമാക്കിയ എല്ലാ സ്പോൺസർമാർക്കും ക്ലബ് പ്രസിഡന്റും എക്സിക്യൂട്ടിവ് കമ്മിറ്റിയും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

