Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅന്താരാഷ്ട്ര യോഗാ...

അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി ഇന്ത്യൻ ക്ലബ്

text_fields
bookmark_border
അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി ഇന്ത്യൻ ക്ലബ്
cancel
camera_alt

ഇന്ത്യൻ ക്ലബിൽ നടന്ന യോഗാ ദിനാചരണം

മനാമ: 'ആരോഗ്യകരമായ വാർദ്ധക്യത്തിനായി യോഗ' എന്ന പ്രമേയത്തിൽ ഇന്ത്യൻ ക്ലബ്ബ് അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആഘോഷിച്ചു. ക്ലബ്ബ് അങ്കണത്തിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളുമടക്കം നിരവധിപേർ പങ്കെടുത്തു. ഒരു ദിവസത്തെ ആഘോഷമായി മാത്രം ഇതിനെ കാണാതെ, ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിനായി വർഷം മുഴുവനും യോഗ ശീലമാക്കണമെന്ന് സംഘാടകർ ആഹ്വാനം ചെയ്തു. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക യോഗാധ്യാപകൻ ഡോ. നർപാൽ സിംഗാണ് യോഗാ സെഷന് നേതൃത്വം നൽകിയത്. വിവിധ പ്രായത്തിലുള്ളവർ പങ്കെടുത്ത പരിപാടി മികച്ച വിജയമാക്കിയതിന് ഇന്ത്യൻ എംബസിക്കും എല്ലാ അംഗങ്ങൾക്കും അതിഥികൾക്കും ഇന്ത്യൻ ക്ലബ് നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international yoga dayBahrain Newsindian club
News Summary - Indian Club celebrates International Yoga Day
Next Story