Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ക്ലബ് 'ഓണം ഫിയസ്റ്റ; ആവണി 2026' ആഘോഷങ്ങൾക്ക് തുടക്കമായി

text_fields
bookmark_border
ഇന്ത്യൻ ക്ലബ് ഓണം ഫിയസ്റ്റ;  ആവണി 2026 ആഘോഷങ്ങൾക്ക് തുടക്കമായി
cancel
camera_alt

‘ഓണം ഫിയസ്റ്റ – ആവണി 2026’ ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്

മനാമ: ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് ‘ഓണം ഫിയസ്റ്റ – ആവണി 2026’ തുടക്കം. അംഗങ്ങളും കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും പങ്കെടുത്ത വർണ്ണാഭമായ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾക്ക് തിരശ്ശീല ഉയർന്നത്.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ക്യാപിറ്റൽ ഗവർണറേറ്റ് എം.പി മുഹമ്മദ് ഹുസൈൻ അൽ ജനാഹി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കെ. ജി. ബാബുരാജ് വിശിഷ്ടാതിഥിയായും പങ്കെടുത്തു.

ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് പരമ്പരാഗത രീതിയിൽ കൊടിയേറ്റം നിർവ്വഹിച്ചതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ജനറൽ സെക്രട്ടറി അനിൽകുമാർ ആർ. സ്വാഗതം ആശംസിച്ചു. ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഇവന്റ് കോർഡിനേറ്റർമാരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം നടന്ന സിനിമാറ്റിക് ഡാൻസ് മത്സരം കാണികൾക്ക് മികച്ച ദൃശ്യവിരുന്നായി. ഒക്ടോബർ 1, 2 തീയതികളിൽ വിവിധ സാംസ്കാരിക കലാപരിപാടികളോടെയും സംഗീത നിശയോടെയും തുടരും. ഒക്ടോബർ 9-ന് നടക്കുന്ന വിപുലമായ ഓണസദ്യയോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് സമാപനമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - indian club celebrated onam
Next Story