ഇന്ത്യൻ ക്ലബും കിംസ് ഹോസ്പിറ്റലും ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
text_fieldsമനാമ: മേയ് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ക്ലബും കിംസ് ഹോസ്പിറ്റലും ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് ഒന്ന് വ്യാഴം രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെ ഇന്ത്യൻ ക്ലബ് പരിസരത്തുവെച്ചാണ് ക്യാമ്പ്. കിംസ് ഹോസ്പിറ്റലിലെ ഡോക്ടർമാരായ ജനറൽ ഡോ. ശങ്കരി, ഡയബറ്റിക് സ്പെഷലിസ്റ്റ് ഡോ. ഹാജിറ, ജനറൽ സർജൻ ഡോ. ആകാശ്, ഡെന്റിസ്റ്റ് ഡോ. ഡെസ്മണ്ട്, ഒരു ഡയറ്റീഷ്യൻ എന്നിവരുടെ സേവനവും മറ്റ് സൗജന്യ വെൽനസ് ലാബ് ടെസ്റ്റുകളും ഈ സ്പെഷലൈസ്ഡ് ക്യാമ്പിൽ ലഭ്യമാകും.
പ്രവേശനം സൗജന്യമായ ക്യാമ്പ് പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ ക്ലബ് ഭാരവാഹികൾ അഭ്യർഥിച്ചു. മെഡിക്കൽ ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേരയെ 39660475 എന്ന നമ്പറിലും, ജനറൽ സെക്രട്ടറി മിസ്റ്റർ അനിൽ കുമാറിനെ 39623936 എന്ന നമ്പറിലും, എന്റർടെയിൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാറിനെ 36433552 എന്ന നമ്പറിലും, കോഓഡിനേറ്റർ തമരൈക്കണ്ണനെ 39374381 എന്ന നമ്പറിലും, ഇന്ത്യൻ ക്ലബ് റിസപ്ഷനെ 17253157 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.