ഇന്ത്യൻ ക്ലബ് ‘ആവണി ഓണം ഫിയസ്റ്റ 2025’; ‘ഓണപ്പാട്ട് മത്സരത്തിൽ' സ്വരലയ കെ.സി.എ ജേതാക്കൾ
text_fieldsമനാമ: ബഹ്റൈനിലെ ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച 'ആവണി-ഓണം ഫിയസ്റ്റ 2025' ന്റെ മൂന്നാംദിനം പരമ്പരാഗതമായ ഓണപ്പാട്ട് മത്സരം കൊണ്ടും തുടർന്ന് 'പിങ്ക് ബാങ്' അവതരിപ്പിച്ച സംഗീത പരിപാടി കൊണ്ടും ശ്രദ്ധേയമായി.ആകെ ആറ് ടീമുകളാണ് ഓണപ്പാട്ട് മത്സരത്തിൽ പങ്കെടുത്തത്. അതിൽ സ്വരലയ കെ.സി.എ ഒന്നാം സ്ഥാനവും ഓണത്തുമ്പികൾ രണ്ടാം സ്ഥാനവും ബഹ്റൈൻ പ്രതിഭാ സ്വരലയ 'എ' മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓണം ഫിയസ്റ്റയുടെ ഭാഗമായി വരുംദിവസങ്ങളിൽ കൂടുതൽ ശ്രദ്ധേയമായ പരിപാടികൾ ക്ലബിൽ നടക്കും. ഒക്ടോബർ രണ്ടിന് നടക്കുന്ന ഔദ്യോഗിക ചടങ്ങിനെ തുടർന്ന് അബിദ് അൻവർ, ദിവ്യ നായർ എന്നിവർ അണിനിരക്കുന്ന മെഗാ മ്യൂസിക്കൽ ഷോ സംഘടിപ്പിക്കും.ഒക്ടോബർ മൂന്നിന് വൈകീട്ട് 5.30ന് വടംവലി മത്സരവും തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പരമ്പരാഗത കലാരൂപങ്ങളെയും വേഷവിധാനങ്ങളെയും പ്രതിനിധീകരിക്കുന്ന ഘോഷയാത്രയും ശാരദയുടെ നാടൻപാട്ടുകളും അരങ്ങേറും. പരിപാടികളിലേക്ക് പ്രവേശനം സൗജന്യമാണ്.
ഓണസദ്യ ഒക്ടോബർ 10ന് വിളമ്പും. പങ്കെടുക്കുന്ന അംഗങ്ങൾക്കും അതിഥികൾക്കും ഉൾപ്പെടെ 3500 പേർക്ക് പരമ്പരാഗത രീതിയിൽ വാഴയിലയിലാണ് സദ്യ വിളമ്പുക.കൂടുതൽ വിവരങ്ങൾക്ക് ക്ലബ് പ്രസിഡന്റ് ജോസഫ് ജോയി (39802800), ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ (39623936), അല്ലെങ്കിൽ എന്റർടൈൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാർ (36433552) എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

