സംഗീതം സമാധാനത്തിന്‍റെ സന്ദേശമാകണം -ഉസ്താദ് അംജത് അലി ഖാൻ

20:43 PM
04/07/2019
amjith-ali-khan

മനാമ: ശബ്ദം അനിവാച്യമായ അനുഭവമാണെന്നും അതി​​​െൻറ വേറിട്ട രൂപമായ സംഗീതം വേറിട്ട അവസ്ഥയാണെന്നും ഇത് രണ്ടും ലോകത്ത് സമാധാനത്തിനുവേണ്ടിയുള്ള സന്ദേശമാകണമെന്നും ഉസ്താദ് അംജത് അലി ഖാൻ. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന, ബി.കെ.എസ്. ബിസിനസ് െഎക്കൺ അവാർഡ് നൈറ്റി​​​െൻറ ഭാഗമായുള്ള ബഹ്റൈൻ സൂര്യാഫെസ്റ്റിവലിൽ പെങ്കടുക്കാൻ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. 

വിവിധ കാരണങ്ങളാൽ ഇന്ന് ലോകത്ത് സമാധാനം നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. അതി​​​െൻറ ഭാഗമായുള്ള ഏറ്റുമുട്ടലുകളും ദുരിതവും വാർത്തകളിൽ നിറയുന്നു. ഇന്ത്യയിൽ ന്യൂസ് ചാനലുകൾ തുറന്നാൽ എപ്പോഴും ഹിന്ദു^മുസ് ലിം എന്ന പ്രയോഗം കേൾക്കേണ്ടിവരുന്നു. രാഷ്ട്രീയം പറഞ്ഞ് തുടങ്ങി മതത്തിൽ ചെന്നെത്തുകയും സംഘർഷം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയിൽ എത്തിനിൽക്കുന്നു.  

ജീവിതത്തിലും നമ്മുടെ പരിസരങ്ങളിലും ശാന്തി നഷ്ടപ്പെടുകയാണ്. ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായംപോലും അതിനൊരു കാരണമാണ്. പഴയകാലങ്ങളിൽ വിദ്യാഭ്യാസത്തിന് മൂല്ല്യം ഏറെയുണ്ടായിരുന്നു. അധ്യാപകർക്ക് ശിഷ്യരോടുള്ള ധാർമ്മികതയും പ്രധാനപ്പെട്ടതായിരുന്നു. എന്നാലിന്ന് അധ്യാപക സമൂഹം പുസ്തകം തുറക്കാനെ ആവശ്യപ്പെടുന്നുള്ളൂ. ഹൃദയം തുറക്കാൻ പ്രേരിപ്പിക്കുന്നില്ല. 

പാഠപുസ്തകങ്ങളെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും മാത്രമാണ് പറയുന്നതും കേൾക്കുന്നതും. മറിച്ച് കുട്ടിയുടെ വ്യക്തിത്വത്തെക്കുറിച്ചോ അവ​​​െൻറ മാതാപിതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചോ ഒന്നും അന്വേഷിക്കുന്നില്ല. യാന്ത്രികമായ ലോകത്തിന് ആശ്വാസവും ആഹ്ലാദവും അനുഭവമാക്കാൻ സംഗീതത്തിന് ആകുമെന്നതിനാൽ ലോകം അതിനെ ഏറ്റവും സുപ്രധാനമായി കാണുന്നുണ്ട്. 

അതിനാൽ സംഗീതം വഴി സമാധാനത്തി​​​െൻറ വിളംബരമെത്തിക്കാൻ കഴിയണം. അതിന് എല്ലാവരും തയ്യാറാകണം.  ഹൃദയത്തിലും നാഡിമിടിപ്പിലും സംഗീതമുണ്ട്. ഉൗഷ്മളമായ സ്നേഹവർത്തമാനങ്ങളിൽപ്പോലും സംഗീതമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സ്കൂൾ പഠനകാലത്തെയും ബാല്യത്തിലെയും കുടുംബത്തിലെയും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ഗ്വാളിയാർ കൊട്ടാരത്തിലെ സംഗീതജ്ഞനായ പിതാവ് ഹാഫിസ് അലി ഖാനിൽ നിന്നായിരുന്നു സംഗീതത്തോടുള്ള താൽപര്യമുണ്ടായത്. താൻ പഠനത്തിൽ മികവ് കാട്ടിയില്ലെങ്കിലും ആറ് വയസ് മുതൽ സംഗീതത്തിൽ വാസന കാണിച്ചു. 

തന്‍റെ കുടുംബം രൂപപ്പെടുത്തിയ സരോദ് എന്ന വാദ്യോപകരണം കാലക്രമത്തിൽ ശ്രദ്ധേയമാകുകയായിരുന്നു. വോക്കൽ സംഗീതം അടിസ്ഥാനമാക്കിയുള്ള രചനകളും, സാങ്കേതിക മികവുമാണ് സാരോദിൽ നിന്നുള്ള സംഗീതത്തെ ലോകശ്രദ്ധ നേടാൻ കാരണമാക്കിയത്. 

ഗ്വാളിയറില്‍ ജനിച്ച  അംജത് അലി ഖാന്‍ ദൽഹി കേന്ദ്രീകരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. 1975ൽ പത്മശ്രീ പുരസ്കാരവും1991ൽ പത്മഭൂഷൻ പുരസ്കാരവും 2001ൽ പത്മവിഭൂഷൻ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 1989ൽ സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

അസം സ്വദേശിയും ഭരതനാട്യം നര്‍ത്തകിയുമായ സുബ്ബ ലക്ഷ്മിയാണ് പത്നി. വാർത്താസമ്മേളനത്തിൽ സൂര്യകൃഷ്ണമൂർത്തി, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി എം.പി. രഘു എന്നിവർ പെങ്കടുത്തു. 


 

Loading...
COMMENTS