വജ്ര ജൂബിലി നിറവില്‍ ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍
text_fieldsമനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സഭയുടെ മാത്യ ദേവാലയമായ ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിെൻറ വജ്ര ജൂബിലി ആഘോഷം നാളെ മുതല്‍ 2019 ഫെബ്രുവരി 14 വരെ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുടുംബസംഗമം, മെഡിക്കല്‍ ക്യാമ്പ്, നിര്‍ധനർക്കുള്ള വിദ്യാഭ്യാസ സഹായം, ഭവനം നിര്‍മ്മിക്കൽ, തീർഥാടന യാത്രകള്‍, വൈദ്യ സഹായം, വചന പ്രഘോഷണം, പ്രാര്‍ത്ഥനാ വാരം, ഇടവക ജനങ്ങളെ പങ്കെടുപ്പിച്ച്കൊണ്ടുള്ള കലാ കായിക വിനോദങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് ക്രമീകരിക്കപ്പെടുന്നത്.
നാളെ വൈകിട്ട് 4.30 മുതല്‍ ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, ബോംബേ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തായും ആയ ഗീവർഗീസ് മാര്‍ കൂറിലോസ് തിരുമേനി, ചെന്നൈ ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനി എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കും.
ബഹ്റൈൻ രാജ്യത്തിെൻറ പ്രതിനിധികള്‍, മത, രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ തുടങ്ങിയവരും പങ്കെടുക്കുന്നു.
വെള്ളിയാഴ്ച കത്തീഡ്രലില്‍ രാവിലെ ഏഴു മുതല്‍ പ്രഭാത സമസ്ക്കാരം കാതോലിക്ക ബാവാ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും കൂറിലോസ് തിരുമേനിയുടെയും ദീയസ്കോറോസ് തിരുമേനിയുടെയും സഹ കാര്‍മികത്വത്തിലും നടക്കും. വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന’ ഡയമണ്ട് ജൂബിലി കൊടിയേറ്റ്, ആശീര്‍വാദം എന്നിവയും നടക്കും.
ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വൈകിട്ട് 4.30 മുതല്‍ ഘോഷയാത്ര, ഡോക്യുമെൻററി പ്രദർശനം, ഇന്‍ഡോ-ബഹ്റൈൻ കള്‍ച്ചറല്‍ പ്രോഗ്രാം, പൊതു സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കുമെന്നും ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
