ബഹ്റൈൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്
text_fieldsവിദേശകാര്യമന്ത്രിയും അംബാസഡർ വിനോദ് കെ ജേക്കബും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് തന്റെ കാലാവധി പൂർത്തിയാക്കി മടങ്ങുന്നതിന്‍റെ പാശ്ചാത്തലത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയെ സന്ദർശിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച അംബാസഡറുടെ സേവനങ്ങളെ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. വിവിധ മേഖലകളിൽ ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മികച്ച രീതിയിൽ വളരുന്നതിൽ മന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും അംബാസഡർക്ക് ഭാവി പര്യടനങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു.
ബഹ്‌റൈനുമായുള്ള ബന്ധത്തിൽ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ അംബാസഡർ, തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന് നൽകിയ പിന്തുണയ്ക്ക് മന്ത്രിക്ക് നന്ദി അറിയിച്ചു. ബഹ്‌റൈന് തുടർന്നുള്ള പുരോഗതിയും സമൃദ്ധിയും അദ്ദേഹം ആശംസിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടോക്കോൾ ചീഫ് അംബാസഡർ സലാ മുഹമ്മദ് ഷെഹാബ്, ഏഷ്യൻ-പസഫിക് കാര്യ വിഭാഗം ആക്ടിംഗ് ചീഫ് അംബാസഡർ മുഹമ്മദ് റാഷിദ് അൽ സുവൈദി എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

