ഇന്ത്യൻ അംബാസഡർ െഎ.എൻ.എസ് തൽവാർ സന്ദർശിച്ചു
text_fieldsഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ െഎ.എൻ.എസ് തൽവാർ സന്ദർശിച്ചപ്പോൾ
മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലായ െഎ.എൻ.എസ് തൽവാർ സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ് കപ്പൽ മിന സൽമാൻ തുറമുഖത്തെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ഉൗട്ടിയുറപ്പിക്കുന്നതിെൻറ ഭാഗമായാണ് സന്ദർശനം. കപ്പലിെൻറ ക്യാപ്റ്റനും മറ്റു ക്രൂ അംഗങ്ങളുമായും അംബാസഡർ ചർച്ച നടത്തി.
രാഷ്ട്ര സേവനത്തിലുള്ള സേനാംഗങ്ങളുടെ അർപ്പണബോധത്തെയും പ്രഫഷനലിസത്തെയും അംബാസഡർ അഭിനന്ദിച്ചു. ഇത്തരം സന്ദർശനങ്ങൾ ഇരുരാജ്യങ്ങളും നാവിക സേനകളും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നും അദ്ദേഹം പറഞ്ഞു.