ശൂറ കൗൺസിൽ അധ്യക്ഷനുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹുമായി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ചർച്ച നടത്തി. ഇന്ത്യയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിൽ മുന്നോട്ടുപോകുന്നത് ഇരുരാജ്യങ്ങൾക്കും ഏറെ ഗുണം ചെയ്യുമെന്ന് അസ്സാലിഹ് പറഞ്ഞു.
നൂറ്റാണ്ടുകളായി അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തിപ്പെടുന്നത് വിവിധ മേഖലകളിലെ വളർച്ചക്ക് ആക്കം കൂട്ടുന്നതാണ്. വ്യാപാര, സാംസ്കാരിക, നിക്ഷേപ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അസ്സാലിഹ് കൂട്ടിച്ചേർത്തു. ശൂറ കൗൺസിൽ അധ്യക്ഷനായി വീണ്ടും ഉത്തരവാദിത്തമേൽപിക്കപ്പെട്ടതിൽ അലി സാലിഹിന് അംബാസഡർ ആശംസകൾ നേരുകയും ചെയ്തു.

