Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ൽ.​എം.​ആ​ർ.​എ...

എ​ൽ.​എം.​ആ​ർ.​എ മ​ജ്‌​ലി​സി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ങ്കെ​ടു​ത്തു

text_fields
bookmark_border
എ​ൽ.​എം.​ആ​ർ.​എ മ​ജ്‌​ലി​സി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ങ്കെ​ടു​ത്തു
cancel
camera_alt

ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ജ്‌​ലി​സ്

മ​നാ​മ: ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ജ്‌​ലി​സ് സം​രം​ഭ​ത്തി​ന്റെ ആ​ദ്യ സെ​ഷ​നി​ൽ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് പ​ങ്കെ​ടു​ത്തു. സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി (ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ) ര​വി​കു​മാ​ർ ജെ​യി​നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ എ​ൽ.​എം.​ആ​ർ.​എ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫീ​സ​ർ നി​ബ്രാ​സ് മു​ഹ​മ്മ​ദ് താ​ലി​ബ്, മ​ജ്‌​ലി​സ് സം​ബ​ന്ധി​ച്ചും, എ​ൽ.​എം.​ആ​ർ.​എ​യും ബ​ഹ്‌​റൈ​നി​ലെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു.

എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ്, ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ എ​ൽ.​എം.​ആ​ർ.​എ വ​ള​രെ​യേ​റെ ശ്ര​ദ്ധി​ക്കു​ന്ന​തി​ൽ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​മാ​സ ഓ​പ​ൺ ഹൗ​സു​ക​ളെ​ക്കു​റി​ച്ചും അം​ബാ​സ​ഡ​ർ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് മു​ൻ​കൂ​ട്ടി അ​പ്പോ​യ്​​ന്‍റ്മെ​ന്റി​ല്ലാ​തെ​ത​ന്നെ അ​വ​രു​ടെ തൊ​ഴി​ൽ, കോ​ൺ​സു​ലാ​ർ കാ​ര്യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടു​ന്ന​തി​ന് ഓ​പ​ൺ ഹൗ​സ് അ​വ​സ​ര​മൊ​രു​ക്കു​ന്നു. എ​ൽ.​എം.​ആ​ർ.​എ ഉ​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എം​ബ​സി ഈ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്നു. നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള കു​ടി​യേ​റ്റം സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് എ​ൽ.​എം.​ആ​ർ.​എ​യു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ എം​ബ​സി ത​യാ​റാ​ണെ​ന്നും അം​ബാ​സ​ഡ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Ambassador
News Summary - Indian Ambassador participates in L.M.R.A. Majlis
Next Story