Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ അംബാസഡർ എണ്ണ, പരിസ്ഥിതികാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഇന്ത്യൻ അംബാസഡർ എണ്ണ, പരിസ്ഥിതികാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ എ​ണ്ണ, പ​രി​സ്​​ഥി​തി​കാ​ര്യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ബി​ൻ ദൈ​ന​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ എണ്ണ, പരിസ്ഥിതികാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയുമായി ചർച്ച നടത്തി. ഇന്ത്യയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി. കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെടാൻ അംബാസഡർക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു.

എണ്ണ, പരിസ്ഥിതി മേഖലയിൽ പരസ്പരം സഹകരിക്കുന്നതിനും നിക്ഷേപ സംരംഭങ്ങൾ ശക്തമാക്കുന്നതിനുമുള്ള സാധ്യതകളും ചർച്ചയായി. പുതുതായി ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ മന്ത്രിക്ക് സാധിക്കട്ടെയെന്ന് അംബാസഡർ ആശംസിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Ambassador met with the Minister of Petroleum and Environmental Affairs
Next Story