ഇന്ത്യൻ അംബാസഡർ - കോഴിക്കോട് ജില്ല പ്രവാസി ഫോറം ഭാരവാഹികൾ കൂടിക്കാഴ്ച
text_fieldsഇന്ത്യൻ അംബാസഡറെ കോഴിക്കോട് ജില്ല പ്രവാസി ഫോറം ഭാരവാഹികൾ സന്ദർശിച്ചപ്പോൾ
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം പുതിയ കമ്മിറ്റിയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിൽവെച്ച് ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബ്, സെക്കൻഡ് സെക്രട്ടറി രവി കുമാർ ജെയിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കെ.പി.എഫ് പ്രസിഡന്റ് സുധീർ തീരുനിലത്ത്, ജന:സെക്രട്ടറി അരുൺപ്രകാശ്, രക്ഷാധികാരി ജമാൽ കുറ്റിക്കാട്ടൽ, വൈസ്. പ്രസിഡന്റ് അഖിൽ താമരശ്ശേരി, വനിത വിഭാഗം കൺവീനർ സജ്ന ഷനൂബ്, കായിക വിഭാഗം കൺവീനർ സുധി ചത്തോത്ത് എന്നിവർ സന്നിഹിതരായിരുന്നു.
ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള വിമാന സർവിസുകൾ നിർത്തലാക്കാനുള്ള ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൾഫ് എയറിന്റെ തീരുമാനം പുനർചിന്തനം നടത്താൻ എംബസിയുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ നടത്താനും പ്രശ്നം പരിഹരിക്കാനുമുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
പാസ്പോർട്ട് പുതുക്കലിനുള്ള പൊലീസ് വെരിഫിക്കേഷനിലെ കാലതാമസം കാരണം പ്രവാസി സമൂഹത്തിലുണ്ടാക്കുന്ന ആശങ്കകളും ശ്രദ്ധയിൽപ്പെടുത്തി. കെ.പി.എഫിനെ കേരളത്തിൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാനുള്ള ജനറൽ ബോഡി തീരുമാനം അംബാസഡരുടെ ശ്രദ്ധയിൽപെടുത്തി. കെ.പി.എഫിന്റെ ശ്രമങ്ങൾക്ക് അംബാസഡർ നന്ദി രേഖപ്പെടുത്തുകയും എംബസിയുടെ തുടർച്ചയായ പിന്തുണ പ്രതിനിധി സംഘത്തിന് ഉറപ്പുനൽകുകയും ചെയ്തു.
കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന്റെ പേരിൽ ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് നൽകിയ അചഞ്ചലമായ പിന്തുണക്കും പ്രതിബദ്ധതക്കും ബഹുമാനപ്പെട്ട അംബാസഡറിനും എംബസി ഉദ്യോഗസ്ഥർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

