ഇന്ത്യൻ അബാസഡർ െഎ.സി.ആർ.എഫ് അംഗങ്ങളുമായി ചർച്ച നടത്തി
text_fieldsഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ െഎ.സി.ആർ.എഫ് അംഗങ്ങളുമായി ചർച്ച നടത്തുന്നു
മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) അംഗങ്ങളുമായി ഒാൺലൈനിൽ ചർച്ച നടത്തി. സെക്കൻഡ് സെക്രട്ടറിമാരായ നോർബു നേഗി, രവിശങ്കർ ശുക്ല എന്നിവരും യോഗത്തിൽ പെങ്കടുത്തു.
കോവിഡ് -19 തുടങ്ങിയതു മുതൽ െഎ.സി.ആർ.എഫ് ഇന്ത്യൻ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങൾ പ്രശംസനീയമാണെന്ന് അംബാസഡർ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വെർച്വലായി നടത്തിയ ആദ്യ ഒാപൺ ഹൗസ് വിജയമായിരുന്നു. ഇന്ത്യൻ സമൂഹത്തിനിടയിൽ ഇതേക്കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കാൻ െഎ.സി.ആർ.എഫ് ശ്രമിക്കണം. കൂടുതൽ ആളുകൾക്ക് ഒാപൺ ഹൗസ് പ്രയോജനപ്പെടുത്താൻ ഇത് സഹായിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രക്ക് വന്ദേ ഭാരത് ദൗത്യത്തിനുശേഷം രണ്ടാം ഘട്ടത്തിനുള്ള ശ്രമങ്ങൾ എംബസി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. എയർ ബബ്ൾ പ്രകാരം ബഹ്റൈനിലേക്ക് വരാൻ കഴിയുന്ന യാത്രക്കാരുടെ പരിധി ക്രമേണ ഉയർത്താൻ എംബസിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൂടുതൽ സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ അരുൾദാസ് തോമസും ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പും െഎ.സി.ആർ.എഫിെൻറ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 35ലധികം അംഗങ്ങൾ യോഗത്തിൽ പെങ്കടുത്തു.

