പുതിയ ഇന്ത്യൻ അംബാസഡറിൽനിന്ന് വിദേശകാര്യ മന്ത്രി നിയമന രേഖ സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയിൽനിന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നിയമന രേഖകൾ സ്വീകരിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിലുളള ചരിത്രപരമായ ബന്ധത്തെ മന്ത്രി പ്രകീർത്തിച്ചു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ബഹ്റൈെൻറ താൽപര്യവും അദ്ദേഹം അറിയിച്ചു. അംബാസഡർക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.
ബഹ്റൈനുമായുള്ള സുദൃഢമായ സൗഹൃദ ബന്ധത്തിലും പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ഇന്ത്യക്ക് അഭിമാനമുണ്ടെന്ന് പീയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഇൗ ബന്ധം കൂടുതൽ വിപുലമായ തലത്തിലേക്ക് ഉയർത്താൻ പരിശ്രമിക്കും. ഇന്ത്യൻ സമൂഹത്തോട് ബഹ്റൈൻ കാണിക്കുന്ന പരിഗണനക്കും ശ്രദ്ധക്കും രാജ്യത്തിെൻറ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ പ്രവാസികൾക്കും സൗജന്യ പരിശോധനയും ചികിത്സയും നൽകാനുള്ള രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ നിർദേശപ്രകാരം കോവിഡ് 19 രോഗബാധയുടെ സമയത്ത് ഇന്ത്യൻ സമൂഹത്തിന് ബഹ്റൈൻ അധികൃതരുടെ ഭാഗത്തുനിന്ന് മികച്ച പരിചരണം നൽകുന്നതിന് അദ്ദേഹം നന്ദി അറിയിച്ചു. ബഹ്റൈന് കൂടുതൽ പുരോഗതിയും വളർച്ചയും െഎശ്വര്യവും ഉണ്ടാകെട്ടയെന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

