Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യന്‍ അംബാസഡര്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
മനാമ: ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും പ്രതീക്ഷാ നിര്‍ഭരമാണെന്ന് ശൈഖ് അലി വ്യക്തമാക്കി. നൂറ്റാണ്ടുകളായി ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രവാസികള്‍ ബഹ്റൈനെ രൂപപ്പെടുത്തുന്നതില്‍ നിര്‍വഹിച്ച പങ്ക് ശ്രദ്ധേയമാണ്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളും ഇരുപേരും ചര്‍ച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
