Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightBahrain |...

Bahrain | അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ ഈ​മാ​സം​ 27 മു​ത​ൽ; നി​ര​ക്ക്​ കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ യാ​ത്ര​ക്കാ​ർ

text_fields
bookmark_border
air india
cancel

മ​നാ​മ: ഇ​ന്ത്യ​യി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലേ​ക്കു​മു​ള്ള അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ ഈ​മാ​സം​ 27 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ എ​ല്ലാ​യി​ട​ത്തേ​ക്കും സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​നു​ പു​റ​ത്ത്, മം​ഗ​ളൂ​രു​വി​ലേ​ക്കു​​ മാ​ത്ര​മാ​ണ്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ യാ​ത്ര​ക്കാ​ർ.

ക​ണ്ണൂ​രി​ലേ​ക്കും മം​ഗ​ളൂ​രു​വി​ലേ​ക്കും​ ഞാ​യ​ർ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഴ്ച​യി​ൽ ര​ണ്ടു​ വീ​തം സ​ർ​വി​സാ​ണു​ള്ള​ത്. എ​ല്ലാ ​ചൊ​വ്വാ​ഴ്ച​യും രാ​വി​ലെ 10.40ന്​ ​ക​ണ്ണൂ​രി​ലേ​ക്ക്​ നേ​രി​ട്ട്​ സ​ർ​വി​സ്​ ന​ട​ത്തും. ഈ ​വി​മാ​നം പി​ന്നീ​ട്​ മം​ഗ​ളൂ​രു​വി​ലേ​ക്കു പോ​കും. ഞാ​യ​റാ​ഴ്ച ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ർ​വി​സ് മം​ഗ​ളൂ​രു വ​ഴി​യാ​യി​രി​ക്കും. മം​ഗ​ളൂ​രു വ​ഴി പോ​കു​ന്ന​തി​നാ​ൽ ക​ണ്ണൂ​രി​ലേ​ക്ക്​ ഒ​ന്ന​ര​മ​ണി​ക്കൂ​ർ അ​ധി​ക​മെ​ടു​ക്കും.

കോ​ഴി​ക്കോ​ട്ടേ​ക്ക്​ തി​ങ്ക​ളും വെ​ള്ളി​യും ഒ​ഴി​കെ ആ​ഴ്ച​യി​ൽ അ​ഞ്ച്​ സ​ർ​വി​സാ​ണു​ള്ള​ത്. രാ​വി​ലെ ഒ​മ്പ​തി​ന്​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ്​ 3.55ന്​ ​കോ​ഴി​ക്കോ​ട്ടെ​ത്തും. കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ബ​ഹ്​​റൈ​നി​​ലേ​ക്ക്​ സ​ർ​വി​സു​ള്ള​ത്. പു​ല​ർ​ച്ചെ 5.55ന്​ ​കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടി​ന്​ ബ​ഹ്​​റൈ​നി​ലെ​ത്തും. കൊ​ച്ചി​യി​ലേ​ക്ക് തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ സ​ർ​വി​സു​ണ്ട്.

രാ​വി​ലെ ഒ​മ്പ​തി​ന്​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക​ഴി​ഞ്ഞ്​ 3.55ന്​ ​കൊ​ച്ചി​യി​ലെ​ത്തും. ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ലെ സ​ർ​വി​സ്​ കോ​ഴി​ക്കോ​ട്​ വ​ഴി​യാ​യി​രി​ക്കും എ​ന്ന​തി​നാ​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ അ​ധി​ക​മെ​ടു​ക്കും. കൊ​ച്ചി​യി​ൽ​നി​ന്ന്​ ഞാ​യ​ർ, ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള സ​ർ​വി​സ്. ഇ​തി​ൽ ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ലെ സ​ർ​വി​സ്​ കോ​ഴി​ക്കോ​ട്​ വ​ഴി​യാ​യി​രി​ക്കും. എ​യ​ർ ഇ​ന്ത്യ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്കു​ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. തി​ങ്ക​ൾ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഡ​ൽ​ഹി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international flightsBahrainAir India
News Summary - India to resume regular international flights from 27 March
Next Story