‘ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവൽ’ ജനുവരി 12ന്
text_fieldsമനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ജനുവരി 12ന് ‘ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവൽ’ നടക്കും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം കാഴ്ചക്കാർക്ക് സമ്മാനിക്കുന്ന പരിപാടി വൈകുന്നേരം 6:30 മുതൽ സീഫിലെ എംബസി പരിസരത്താണ് നടക്കുന്നത്.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടേയും സമൂഹങ്ങളുടേയും വൈവിധ്യമാർന്ന പൈതൃകം പ്രദർശിപ്പിക്കുന്ന വേദിയായി എംബസി പരിസരം മാറും. വിവിധ പ്രദേശങ്ങളിലെ ക്ലാസിക്കൽ, നാടോടി പാരമ്പര്യത്തെ പ്രതിനിധാനംചെയ്യുന്ന കലാപരിപാടികളും പാചകം, കരകൗശലം, സാംസ്കാരിക പരിപാടികൾ എന്നിവ ചിത്രീകരിക്കുന്ന സ്റ്റാളുകളുമുണ്ടാകും. എല്ലാ ഇന്ത്യൻ പ്രവാസികളെയും ക്ഷണിക്കുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പ്രവേശനം സൗജന്യമാണ്. https://forms.gle/BCafvcLfhpSKa74P9 എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

