ഇന്ത്യ–ബഹ്റൈൻ ബന്ധം കൂടുതൽ വളർച്ചയിലേക്ക് –ശൈഖ് നാസർ
text_fieldsഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മേജർ ജനറൽ ശൈഖ് നാസർ ബിൻ ഹമദ്
ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ഇന്ത്യയുമായുള്ള ബഹ്റൈെൻറ ബന്ധം കൂടുതൽ മേഖലകളിലേക്ക് വളരുകയാണെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ അഭിപ്രായപ്പെട്ടു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു. സ്വീകരണത്തിനും ബന്ധം ശക്തമാക്കുന്നതിനുള്ള താൽപര്യത്തിനും മേജർ ജനറൽ ശൈഖ് നാസറിന് ഇന്ത്യൻ അംബാസഡർ നന്ദി രേഖപ്പെടുത്തി.

