ഇന്ത്യ- ബഹ്‌റൈൻ ദൃഢ ബന്ധത്തിന്‍റെ പര്യായം
text_fieldsഹ സമ്പന്നമായ ബഹ്‌റൈനിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഭാരതത്തിന്‍റെ 79ാം സ്വാതന്ത്ര്യദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ. കൂടെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന സംരക്ഷണത്തിനും പിന്തുണക്കും ബഹ്‌റൈൻ ഭരണാധികാരികൾക്കും സർക്കാറിനും ഞാൻ നന്ദി അറിയിക്കുന്നു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ബന്ധം വളർച്ചയുടെ പാതയിലാണെന്നത് അഭിമാനകരമാണ്. 2024-2025 സാമ്പത്തിക വർഷത്തിൽ മാത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 1.64 ബില്യൺ യു.എസ് ഡോളറിലെത്തി. 2025ലെ ആദ്യപാദം വരെയുള്ള നിക്ഷേപം 2.1 ബില്യൺ യു.എസ് ഡോളറാണ്. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും വലിയ പുരോഗതിയാണ് നേടിയിട്ടുള്ളത്.
ഈ വർഷം ജൂലൈയിൽ, ബഹ്‌റൈൻ പൗരന്മാർക്കായി ഇന്ത്യ ഇലക്ട്രോണിക് വിസ സംവിധാനം ആരംഭിച്ചു. ആഗസ്റ്റിൽ ബഹ്‌റൈൻ മാളിൽ പുതിയ ഇന്ത്യൻ കോൺസുലാർ അപേക്ഷ കേന്ദ്രം തുറന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അന്താരാഷ്ട്ര തലത്തിൽ മികച്ച നിലയിലാണ്. 2025 സാമ്പത്തിക വർഷത്തിൽ 6.5 ശതമാനം യഥാർഥ ജി.ഡി.പി വളർച്ചയും 9.8 ശതമാനം നോമിനൽ ജി.ഡി.പി വളർച്ചയും നാം നേടി. 2025 ജൂലൈയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 698.19 ബില്യൺ യു.എസ്. ഡോളറാണ്. ലോകബാങ്കിന്റെ ഗിനി സൂചിക പ്രകാരം, ലോകത്തിലെ നാലാമത്തെ ഏറ്റവും തുല്യമായ സമൂഹമാണ് ഇന്ത്യ. ജി7 രാജ്യങ്ങളേക്കാൾ വളരെ ഉയർന്ന സ്ഥാനമാണിത്.
ഇന്ത്യയുടെ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി എംബസി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ‘ഫോക്കസ് സ്റ്റേറ്റ്/യൂനിയൻ ടെറിട്ടറി ഇനീഷ്യേറ്റിവ്’ അതിലൊന്നാണ്. ഇതിലൂടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും വിവിധങ്ങളായ പ്രത്യേകതകൾ ഞങ്ങൾ ഉയർത്തിക്കാട്ടുന്നു. ബഹ്‌റൈനിലെ സ്കൂൾ വിദ്യാർഥികൾക്കായി ‘വിസിറ്റ് എംബസി’ പോലുള്ള പരിപാടികളും ഞങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നു. ഇന്ത്യ-ബഹ്‌റൈൻ ബന്ധം അടുത്ത തലത്തിലേക്ക് ഉയർത്തുന്നതിൽ ഇന്ത്യൻ എംബസിയുമായി സഹകരിക്കാൻ ഞാൻ എല്ലാ ഇന്ത്യക്കാരെയും ക്ഷണിക്കുന്നു.
( ഇന്ത്യൻ അംബാസഡർ, ബഹ്റൈൻ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

