Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യ-ബഹ്​റൈൻ ഉന്നതതല...

ഇന്ത്യ-ബഹ്​റൈൻ ഉന്നതതല ജോയൻറ്​ കമീഷ​ൻ യോഗം ഏപ്രിൽ ഏഴിന്

text_fields
bookmark_border
ഇന്ത്യ-ബഹ്​റൈൻ ഉന്നതതല ജോയൻറ്​ കമീഷ​ൻ യോഗം ഏപ്രിൽ ഏഴിന്
cancel
camera_alt

ഇ​ന്ത്യ-​ബ​ഹ്​​റൈ​ൻ ഉ​ന്ന​ത​ത​ല ജോ​യ​ൻ​റ്​ ക​മീ​ഷ​​ൻ യോ​ഗ​ത്തി​െൻറ ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന ഒാ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ​നി​ന്ന് 

മ​നാ​മ: ഇ​ന്ത്യ-​ബ​ഹ്​​റൈ​ൻ ഉ​ന്ന​ത​ത​ല ജോ​യ​ൻ​റ്​ ക​മീ​ഷ​െൻറ (എ​ച്ച്.​ജെ.​സി) മൂ​ന്നാ​മ​ത്​ യോ​ഗം ഏ​പ്രി​ൽ ഏ​ഴി​ന്​ ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യും സം​യു​ക്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​ചെ​യ്യും.

എ​ച്ച്.​ജെ.​സി യോ​ഗ​ത്തി​െൻറ ത​യാ​റെ​ടു​പ്പു​ക​ൾ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ യോ​ഗം വി​ല​യി​രു​ത്തി. ഒാ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ന്താ​രാ​ഷ്​​ട്ര കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്ര​ട്ട​റി സ​ഞ്​​ജ​യ്​ ഭ​ട്ടാ​ചാ​ര്യ​യും അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​വി​ലു​ള്ള ബ​ന്ധ​ത്തി​െൻറ പു​രോ​ഗ​തി യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.

ആ​രോ​ഗ്യം, ബ​ഹി​രാ​കാ​ശ ശാ​സ്​​ത്രം, വ്യാ​പാ​രം, നി​ക്ഷേ​പം, തൊ​ഴി​ൽ സ​ഹ​ക​ര​ണം, ​െഎ.​ടി, മാ​ന​വ​ശേ​ഷി, വി​ദ്യാ​ഭ്യാ​സം, ഭ​ക്ഷ്യ​സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്​​തു. ഭാ​വി സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ച​ർ​ച്ച​യി​ൽ വ​ന്നു. കോ​വി​ഡ്​-19 കാ​ല​ത്ത്​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ മി​ക​ച്ച ബ​ന്ധ​മു​ണ്ടാ​യ​താ​യി വി​ല​യി​രു​ത്തി.ഇരുരാജ്യങ്ങളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ഉ​റ​ച്ച അ​ടി​ത്ത​റ​യി​ലു​ള്ള​താ​ണെ​ന്ന്​ ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-Bahrain Joint Commission meet
Next Story