ഇന്ത്യ-ബഹ്ൈറൻ ബന്ധം ശക്തമാക്കി സുഷമസ്വരാജ് മടങ്ങി
text_fieldsമനാമ: ഇന്ത്യൻ-ബഹ്റൈൻ ബന്ധം ദൃഡമാക്കിയ സന്ദർശനത്തിനുശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമസ്വരാജ് മടങ്ങി. ഇന്ത്യൻ എംബസിയുടെ കെട്ടിട ഉദ്ഘാടനത്തിെൻറ ഭാഗമായാണ് അവർ ബഹ്റൈനിൽ എത്തിയത്. ഒൗദ്യോഗിക ഡിേപ്ലാമാറ്റിക് സ്പെഷല്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ ഒഴിവാക്കിക്കൊടുക്കൽ, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ സഹകരണം, ആരോഗ്യ മേഖലയിലെ സഹകരണം എന്നീ കരാറുകളിൽ ഒപ്പുവെക്കാൻ കഴിഞ്ഞതും നേട്ടമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരെ മന്ത്രി സന്ദർശിക്കുകയും ചെയ്തിരുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും കൂടുതൽ രംഗങ്ങളിലേക്ക് വികസനം വ്യാപിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും ചർച്ചകളിൽ ഉയർന്നിരുന്നു.
ഇന്ത്യയുമായി വ്യാപാര-സാമ്പത്തിക മേഖലയില്‍ സഹകരണം വ്യാപിപ്പിക്കാന്‍ ബഹ്റൈന്‍ ഒരുക്കമാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കിയതും ഇൗ അവസരത്തിൽ ശ്രേദ്ധയമാണ്. ബഹ്റൈെൻറ വളര്‍ച്ചയിലും പുരോഗതിയിലൂം ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കിക്കൊണ്ടിരിക്കുന്ന പങ്ക് ഏറെ വലുതാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ സ്വീകരിച്ച് സംസാരിച്ച കിരീടാവകാശി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
