Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യ-ബഹ്റൈന്‍ ബന്ധം...

ഇന്ത്യ-ബഹ്റൈന്‍ ബന്ധം ഏറെ ആഴത്തിലുള്ളത് –സാദിഖലി തങ്ങള്‍

text_fields
bookmark_border
ഇന്ത്യ-ബഹ്റൈന്‍ ബന്ധം ഏറെ ആഴത്തിലുള്ളത് –സാദിഖലി തങ്ങള്‍
cancel

മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധത്തിന്‍െറ വേരുകള്‍ ഏറെ ആഴത്തിയുള്ളതാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കെ.എം.സി.സി സംഘടിപ്പിച്ച ബഹ്റൈനിന്‍െറ 45ാം ദേശീയ ദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്.   പ്രവാസികളെ പോറ്റമ്മയെ പോലെ സ്വീകരിക്കുന്ന ഈ മണ്ണിനോട് പ്രവാസി സമൂഹം കാണിക്കുന്ന സ്നേഹത്തിന്‍െറ പ്രതികരണമാണ് കെ.എം.സി.സി സംഘടിപ്പിച്ച ഈ പരിപാടിയും ഇവിടേക്ക് ഒഴുകിയത്തെിയ ജനാവലിയുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. പരിപാടിയില്‍ സംസ്ഥാന പ്രസിഡന്‍റ് എസ്.വി. ജലീല്‍ അധ്യക്ഷത വഹിച്ചു.  മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സതേണ്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഫൈസല്‍റാഷിദ് അല്‍ ജാബര്‍ അല്‍ നുഐമി, സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്രുദ്ദീന്‍ കോയ തങ്ങള്‍, പി.എം സമീര്‍ എന്നിവര്‍ സംസാരിച്ചു. അഫ്സല്‍, രഹന,  ആദില്‍ അത്തൂ എന്നിവര്‍ അവതരിപ്പിച്ച ഗാനോപഹാരം അരങ്ങേറി.  ഗാനോപഹാരത്തില്‍ മിഡിലീസ്റ്റിലെ പ്രമുഖ വയലിനിസ്റ്റായ അലി ഹസന്‍ അവതരിപ്പിച്ച പരിപാടിയും ആസ്വാദകര്‍ക്ക് ആനന്ദം പകര്‍ന്നു.
ബഹ്റൈന്‍-ഇന്ത്യാ സാംസ്കാരിക പൈതൃകങ്ങളിലേക്കും ചരിത്ര ബന്ധങ്ങളിലേക്കും വാതില്‍ തുറന്ന അരമണിക്കൂര്‍ നീണ്ട സാംസ്കാരിക ദൃശ്യവിസ്മയം ലൈറ്റ് ആന്‍്റ് സൗണ്ട് നവ്യാനുഭവമായി. ദിനേശ് കുറ്റിയില്‍ സംവിധാനം ചെയ്ത പരിപാടിക്ക് ആശമോന്‍ കൊടുങ്ങല്ലൂരും ശംസുദ്ദീന്‍ വെള്ളികുളങ്ങരയുമായിരുന്നു  സ്ക്രിപ്റ്റ് ഒരുക്കിയത്. സമാപന സമ്മേളത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്‍െറ് അംഗങ്ങള്‍, സ്വദേശി പ്രമുഖര്‍, പ്രവാസി സംഘടന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.  30 വര്‍ഷത്തിലെറേയായി കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന അനാറത്ത് അമ്മദ് ഹാജി,  ഫാഷന്‍ അഷ്റഫ്,  ബുഅലി അബ്ദുറഹ്മാന്‍,  അല്‍ഒസ്ര റഷീദ് എന്നിവരെയും മൂന്നര പതിറ്റാണ്ടായി സംഗീത രംഗത്ത് നിലകൊള്ളുന്ന കൊച്ചിന്‍ ഷംസിനേയും ആദരിച്ചു.  ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍റര്‍ എന്നിവയെയും ആദരിച്ചു. കെ.എം.സി.സി സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങരയുടെ ‘പൊര കൂട വീട്’ എന്ന പുസ്തക പ്രകാശനവും ചടങ്ങില്‍ നടന്നു. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതവും സൈഫുദ്ദീന്‍ തൃശൂര്‍ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - india- bahrain frendship
Next Story