ഇന്ത്യ@75 ബി ക്വിസ്' പ്രിലിമിനറി റൗണ്ട് 30ന്
text_fieldsമനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ@75 ബി ക്വിസ്' മത്സരത്തിന് ഇനി ദിവസങ്ങൾ മാത്രം. വിദ്യാർഥികളും രക്ഷിതാക്കളും അത്യാവേശത്തോടെ കാത്തിരിക്കുന്ന മത്സരത്തിെൻറ പ്രിലിമിനറി റൗണ്ട് ജൂലൈ 30ന് നടക്കും. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും അടുത്തറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന ക്വിസ് മത്സരത്തിന് ജൂലൈ 29 വരെ രജിസ്ട്രേഷൻ നടത്താം.
അടുത്ത വർഷം ആഘോഷിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തിെൻറ ഭാഗമായാണ് ഗൾഫ് മാധ്യമം മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
ബഹ്റൈനിൽ താമസിക്കുന്ന ഏത് രാജ്യക്കാരായ വിദ്യാർഥികൾക്കും പെങ്കടുക്കാമെന്നതാണ് സവിശേഷത. ഏഴ് മുതൽ ഒമ്പത് വരെ ഗ്രേഡുകളിൽ പഠിക്കുന്നവർക്കും 10 മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്നവർക്കും രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. പ്രാഥമിക റൗണ്ടിൽനിന്ന് തെരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന സെമിഫൈനൽ മത്സരം ആഗസ്റ്റ് ആറിന് നടക്കും. ഇന്ത്യയിലെ പ്രശസ്ത ക്വിസ് മാസ്റ്റർമാരിലൊരാളായ ജി.എസ്. പ്രദീപ് നയിക്കുന്ന ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 13ന് അരങ്ങേറും. രജിസ്േട്രഷൻ ലിങ്ക്: www.madhyamam.com/bquiz.

