ഇന്ത്യ@75 ബി ക്വിസ്: ആവേശത്തോടെ ഏറ്റെടുത്ത് വിദ്യാർഥികൾ
text_fieldsമനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ 'ഗൾഫ് മാധ്യമം' നടത്തുന്ന 'ഇന്ത്യ@75 ബി ക്വിസ്' മത്സരം വിദ്യാർഥി സമൂഹം ആവേശത്തോടെ ഏറ്റെടുത്തു. നല്ല പ്രതികരണമാണ് വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും ലഭിക്കുന്നത്. ദിവസവും രജിസ്ട്രേഷനിലെ വർധന വിദ്യാർഥികളുടെ ആവേശം സാക്ഷ്യപ്പെടുത്തുന്നു.
ബഹ്റൈനിൽ താമസിക്കുന്ന ഏതു രാജ്യക്കാരായ വിദ്യാർഥികൾക്കും പെങ്കടുക്കാൻ കഴിയുമെന്നതാണ് മത്സര സവിശേഷത. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിെൻറ സമ്പന്ന പാരമ്പര്യം അടുത്തറിയാനുള്ള സന്ദർഭമാണിത്. ഇന്ത്യയിലെ പ്രശസ്ത ക്വിസ് മാസ്റ്റർമാരിലൊരാളായ ജി.എസ്. പ്രദീപിെൻറ സാന്നിധ്യം ക്വിസ് മത്സരത്തിെൻറ ആവേശം ഉയർത്തും. ഗ്രേഡ് ഏഴ് മുതൽ ഒമ്പത് വരെ, ഗ്രേഡ് 10 മുതൽ 12 വരെ എന്നിങ്ങനെ രണ്ട് കാറ്റഗറികളിലായാണ് മത്സരം. ഇംഗ്ലീഷിൽ നടത്തുന്ന ക്വിസ് മത്സരത്തിെൻറ പ്രിലിമിനറി റൗണ്ട് ജൂലൈ 30നും സെമി ഫൈനൽ ആഗസ്റ്റ് ആറിനും ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 13നും നടക്കും. ക്വിസ് മത്സരത്തിലൂടെ അറിവിനും വിജ്ഞാനത്തിനുമൊപ്പം വിലപിടിപ്പുള്ള സമ്മാനങ്ങളും വിദ്യാർഥികളെ കാത്തിരിക്കുന്നു. ക്വിസ് മത്സരത്തിനുള്ള രജിസ്േട്രഷൻ ലിങ്ക്: www.madhyamam.com/bquiz.

