Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ@75 ബി...

ഇ​ന്ത്യ@75 ബി ​ക്വി​സ്​: പ്രിലിമിനറി റൗണ്ടിൽ ആ​േവശത്തോടെ വിദ്യാർഥികൾ

text_fields
bookmark_border
ഇ​ന്ത്യ@75 ബി ​ക്വി​സ്​: പ്രിലിമിനറി റൗണ്ടിൽ ആ​േവശത്തോടെ വിദ്യാർഥികൾ
cancel

മ​നാ​മ: ​ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം ന​ട​ത്തു​ന്ന 'ഇ​ന്ത്യ@75 ബി ​ക്വി​സ്​'​മ​ത്സ​ര​ത്തി​​െൻറ പ്രി​ലി​മി​ന​റി റൗ​ണ്ടി​ന്​ ആ​വേ​ശ പ്ര​തി​ക​ര​ണം. വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​നി​ലെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​െ​ങ്ക​ടു​ത്തു. ഉ​ച്ച​ക്ക്​ ര​ണ്ടു​ മു​ത​ൽ നാ​ലു​ വ​രെ ഒാ​ൺ​ലൈ​നാ​യാ​ണ്​ മ​ത്സ​രം ന​ട​ന്ന​ത്. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​വും സം​സ്​​കാ​ര​വും അ​ടു​ത്ത​റി​യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന ക്വി​സ്​ മ​ത്സ​ര​ത്തി​െൻറ സെ​മി​ഫൈ​ന​ൽ ആ​ഗ​സ്​​റ്റ്​ ആ​റി​ന്​ ന​ട​ക്കും. പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രാ​ണ്​ സെ​മി​ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഏ​ഴ്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ഗ്രേ​ഡു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും 10 മു​ത​ൽ 12 വ​രെ ഗ്രേ​ഡു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും ര​ണ്ട്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം.

ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്​​ത ക്വി​സ്​ മാ​സ്​​റ്റ​ർ​മാ​രി​ലൊ​രാ​ളാ​യ ജി.​എ​സ്.​ പ്ര​ദീ​പ്​ ന​യി​ക്കു​ന്ന ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ ആ​ഗ​സ്​​റ്റ്​ 13ന്​ ​അ​ര​ങ്ങേ​റും. ആ​ർ.​പി ഗ്രൂ​പ്പാ​ണ്​ ക്വി​സ്​ മ​ത്സ​ര​ത്തി​െൻറ മു​ഖ്യ​പ്രാ​യോ​ജ​ക​ർ. മി​ഡി​ൽ ഇൗ​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ൽ ആ​ൻ​ഡ്​ മെ​ഡി​ക്ക​ൽ സെൻറ​ർ, ല​ക്കി സിം, ​ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, യൂ​റോ​സ്​ ബേ​ക്ക്, സെ​നി​ത്, മാ​ത, ​സെ​നാ​ബി​ൾ കെ​യ​ർ എ​ന്നി​വ​രാ​ണ്​ മ​ത്സ​രം സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്.

ക്വി​സ്​ മ​ത്സ​ര​ത്തി​െൻറ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​മ്മാ​നം നേ​ടാ​ൻ അ​വ​സ​ര​മു​ണ്ട്. ഗ​ൾ​ഫ്​ മാ​ധ്യ​മം ബ​ഹ്​​റൈ​ൻ ഫേ​സ്​​ബു​ക്​​ പേ​ജി​ൽ ന​ൽ​കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം ന​ൽ​കു​ക​യാ​ണ്​ നി​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത്. ആ​ദ്യ മ​ത്സ​രം ആ​ഗ​സ്​​റ്റ്​ ഒ​ന്ന്​ മു​ത​ൽ നാ​ല്​ വ​രെ​യും ര​ണ്ടാം മ​ത്സ​രം ആ​ഗ​സ്​​റ്റ്​ അ​ഞ്ച്​ മു​ത​ൽ എ​ട്ട്​ വ​രെ​യും മൂ​ന്നാം മ​ത്സ​രം ആ​ഗ​സ്​​റ്റ്​ ഒ​മ്പ​ത്​ മു​ത​ൽ 12 വ​രെ​യു​മാ​ണ്​ ന​ട​ക്കു​ക.

ഒാ​രോ മ​ത്സ​ര​ത്തി​ലും മൂ​ന്ന്​ വീ​തം വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കും. മ​ത്സ​ര​ത്തി​െൻറ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഗ​ൾ​ഫ്​ മാ​ധ്യ​മം ബ​ഹ്​​റൈ​ൻ ഫേ​സ്​​ബു​ക്​​ പേ​ജി​ൽ (www.facebook.com/GulfMadhyamamBahrain) ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsIndia @ 75
News Summary - India @ 75b Quiz: Students with that passion in the Preliminary Round
Next Story