ഇന്ത്യ@75 ബി ക്വിസ് സെമി ഫൈനൽ ഇന്ന്
text_fieldsമനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം നടത്തുന്ന 'ഇന്ത്യ@75 ബി ക്വിസ്' മത്സരത്തിെൻറ സെമിഫൈനൽ വെള്ളിയാഴ്ച നടക്കും. പ്രമുഖ ക്വിസ് മാസ്റ്റർമാരായ അനീഷ് നിർമലനും അജയ് പി. നായരുമാണ് മത്സരം നയിക്കുന്നത്. സെമിഫൈനലിലെ വിജയികൾ ആഗസ്റ്റ് 13ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടും.
രണ്ട് വിഭാഗങ്ങളായാണ് മത്സരം. ഏഴ് മുതൽ ഒമ്പത് വരെ ഗ്രേഡുകളിലെ വിദ്യാർഥികൾ മാറ്റുരക്കുന്ന ഒന്നാം കാറ്റഗറിയിൽ 125 പേരും 10 മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർഥികൾ മത്സരിക്കുന്ന രണ്ടാം കാറ്റഗറിയിൽ 79 പേരുമാണ് സെമിയിൽ പെങ്കടുക്കുന്നത്. ജൂലൈ 30ന് നടന്ന പ്രിലിമിനറി റൗണ്ടിൽ പെങ്കടുത്ത 1000ഒാളം വിദ്യാർഥികളിൽനിന്നാണ് സെമിയിലേക്ക് യോഗ്യരെ തിരഞ്ഞെടുത്തത്. ഒന്നാം കാറ്റഗറിയുടെ സെമിഫൈനൽ മത്സരം ഉച്ചക്ക് രണ്ടിന് ആരംഭിക്കും. രണ്ടാം ഗ്രൂപ്പിെൻറ മത്സരം 3.30ന് തുടങ്ങും.
ആർ.പി ഗ്രൂപ്പാണ് ക്വിസ് മത്സരത്തിെൻറ മുഖ്യപ്രായോജകർ. മിഡിലീസ്റ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെൻറർ, ലക്കി സിം, ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്ക്, ലുലു ഹൈപ്പർമാർക്കറ്റ്, യൂറോസ് ബേക്ക്, ബി.കെ.ജി ഹോൾഡിങ്സ്, ലഷീൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സെനിത്, സ്കൈ ഇൻറർനാഷനൽ ട്രേഡിങ്, അൽ കപ്പീസ് ഇൻഫോടെക്, മാത, സെനാബിൽ കെയർ എന്നിവരാണ് മത്സരം സ്പോൺസർ ചെയ്യുന്നത്. മീഡിയവൺ ആണ് മീഡിയ പാർട്ണർ.

