'ഇന്ത്യ@75 ബി ക്വിസ്': രജിസ്ട്രേഷൻ നാളെ തുടങ്ങും
text_fieldsമനാമ: സ്കൂൾ വിദ്യാർഥികൾക്കായി ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ@75 ബി ക്വിസ്' മത്സരത്തിെൻറ രജിസ്ട്രേഷൻ ഞായറാഴ്ച തുടങ്ങും. ബഹ്റൈനിൽ താമസിക്കുന്ന ഏത് രാജ്യക്കാർക്കും പെങ്കടുക്കാവുന്ന ക്വിസ് മത്സരത്തിെൻറ മുഖ്യപ്രായോജകർ ആർ.പി ഗ്രൂപ്പാണ്.
മൂന്ന് ഘട്ടങ്ങളായാണ് ക്വിസ് മത്സരം. പ്രിലിമിനറി റൗണ്ട് ജൂലൈ 30നും സെമിഫൈനൽ ആഗസ്റ്റ് ആറിനും നടക്കും. ആഗസ്റ്റ് 13ന് നടക്കുന്ന ഫൈനൽ മത്സരത്തിന് ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ് നേതൃത്വം നൽകും. വിദ്യാർഥികൾക്ക് രണ്ട് വിഭാഗങ്ങളിലായി മത്സരിക്കാം.
ഏഴ് മുതൽ ഒമ്പത് വരെ ഗ്രേഡുകളിൽ പഠിക്കുന്നവർ ഒന്നാം വിഭാഗത്തിലും 10 മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്നവർ രണ്ടാം വിഭാഗത്തിലും മത്സരിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
ജി.സി.സി രാജ്യങ്ങളിൽ ആദ്യമായാണ് ഗൾഫ് മാധ്യമം ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ മെഗാ ക്വിസ് മത്സരം നടത്തുന്നത്.
വിദ്യാർഥികൾക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രവും പാരമ്പര്യവും അടുത്തറിയാനുള്ള അവസരമാണ് ക്വിസ് മത്സരത്തിലൂടെ ഗൾഫ് മാധ്യമം ഒരുക്കുന്നത്.

