'ഇന്ത്യ@75 ബി ക്വിസ്': രജിസ്ട്രേഷൻ ഇന്നുകൂടി
text_fieldsമനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ@75 ബി ക്വിസ്'മത്സരത്തിെൻറ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.
വിദ്യാർഥികളും രക്ഷിതാക്കളും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരത്തിെൻറ പ്രിലിമിനറി റൗണ്ട് വെള്ളിയാഴ്ച നടക്കും. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും അടുത്തറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന ക്വിസ് മത്സരത്തിൽ ബഹ്റൈനിൽ താമസിക്കുന്ന ഏത് രാജ്യക്കാരായ വിദ്യാർഥികൾക്കും പെങ്കടുക്കാം.
ഏഴ് മുതൽ ഒമ്പത് വരെ ഗ്രേഡുകളിൽ പഠിക്കുന്നവർക്കും 10 മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്നവർക്കും രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. പ്രാഥമിക റൗണ്ടിൽനിന്ന് തിരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന സെമിഫൈനൽ മത്സരം ആഗസ്റ്റ് ആറിന് നടക്കും. ഇന്ത്യയിലെ പ്രശസ്ത ക്വിസ് മാസ്റ്റർമാരിലൊരാളായ ജി.എസ്. പ്രദീപ് നയിക്കുന്ന ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 13ന് അരങ്ങേറും. രജിസ്േട്രഷൻ ലിങ്ക്: www.madhyamam.com/bquiz

