'ഇന്ത്യ@75 ബി ക്വിസ്': ആവേശം നിറഞ്ഞ് സെമിഫൈനൽ
text_fieldsഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഇന്ത്യ@75 ബി ക്വിസ്’ മത്സരത്തിെൻറ സെമിഫൈനലിൽനിന്ന്
മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ@75 ബി ക്വിസ്' മത്സരത്തിെൻറ സെമിഫൈനൽ മത്സരം ആവേശമായി. വെള്ളിയാഴ്ച നടന്ന മത്സരത്തിന് പ്രമുഖ ക്വിസ് മാസ്റ്റർമാരായ അനീഷ് നിർമലനും അജയ് പി. നായരും നേതൃത്വം നൽകി. ആഗസ്റ്റ് 13ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയവരെ അടുത്ത ദിവസം പ്രഖ്യാപിക്കും.
ഏഴ് മുതൽ ഒമ്പത് വരെ ഗ്രേഡ്, 10 മുതൽ 12 വരെ ഗ്രേഡ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിച്ചത്. ആദ്യ വിഭാഗത്തിൽ 126 പേരും രണ്ടാം വിഭാഗത്തിൽ 79 പേരും സെമിഫൈനലിൽ പെങ്കടുത്തു. ജൂലൈ 30ന് നടന്ന പ്രിലിമിനറി റൗണ്ടിൽ പെങ്കടുത്ത ആയിരത്തോളം വിദ്യാർഥികളിൽനിന്നാണ് സെമിയിലേക്ക് യോഗ്യരായവരെ തിരഞ്ഞെടുത്തത്.
ആർ.പി ഗ്രൂപ്പാണ് ക്വിസ് മത്സരത്തിെൻറ മുഖ്യ പ്രായോജകർ. മിഡിൽ ഇൗസ്റ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെൻറർ, ലക്കി സിം, ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്ക്, ലുലു ഹൈപ്പർ മാർക്കറ്റ്, യൂറോസ് ബേക്ക്, ബി.കെ.ജി ഹോൾഡിങ്സ്, ലഷീൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സെനിത്, സ്കൈ ഇൻറർനാഷനൽ ട്രേഡിങ്, അൽ കപ്പീസ് ഇൻഫോടെക്, മാത, സെനാബിൽ കെയർ എന്നിവരാണ് മത്സരം സ്പോൺസർ ചെയ്യുന്നത്. മീഡിയവൺ ആണ് മത്സരത്തിെൻറ മീഡിയ പാർട്ണർ.

