ഇന്ത്യ@75: കെ.എം.സി.സി ബഹ്റൈൻ ചിത്രരചന മത്സരം നടത്തി
text_fieldsകെ.എം.സി.സി ബഹ്റൈൻ നടത്തിയ ചിത്രരചന മത്സരത്തിൽനിന്ന്
മനാമ: ഇന്ത്യ@75 ആഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി ബഹ്റൈൻ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മനാമ കെ.എം.സി.സി ഓഫിസിൽ നടന്ന മത്സരം അധ്യാപകരായ സുനിത വ്യാസ്, സംസമ എന്നിവർ നിയന്ത്രിച്ചു.
മത്സരത്തിെൻറ ഫലം കെ.എം.സി.സി ബഹ്റൈൻ ഫേസ്ബുക്ക് പേജിൽ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ പി.വി. മൻസൂർ സ്വാഗതം പറഞ്ഞു. ഗഫൂർ കൈപ്പമംഗലം, കെ.പി. മുസ്തഫ, റസാഖ് മൂഴിക്കൽ, ശംസുദ്ദീൻ വെള്ളികുളങ്ങര, എ.പി. ഫൈസൽ, നൂറുദ്ദീൻ മുണ്ടേരി, അഷ്റഫ് തോടന്നൂർ, കെ.കെ.സി മുനീർ, ആശിഖ് പൊന്നു, മഹ്മൂദ് പെരിങ്ങത്തൂർ, മൊയ്തീൻ പേരാമ്പ്ര, മാസിൽ പട്ടാമ്പി, സഹീർ കാട്ടാമ്പള്ളി, അലി അക്ബർ, ഷറഫുദ്ദീൻ, ഉമർ മലപ്പുറം, കെ.വി റിയാസ്, റിയാസ് ഒമാനൂർ, അബീഷ് മാസ്റ്റർ, ഹാഫിസ്, അസീസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

